ഇന്ത്യന്‍ ടീമില്‍ ഗൗതം ഗംഭീറിനെയും ഉള്‍പ്പെടുത്തണമായിരുന്നു -ധോണി

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമില്‍ ഗൗതം ഗംഭീറിനെയും ഉള്‍പ്പെടുത്തണമായിരുന്നെന്ന് ക്യാപ്‌റ്റന്‍ എം.എസ് ധോണി. ഇന്ത്യന്‍ ടീമിലെ മൂന്നാം ഓപ്പണറുടെ സ്ഥാനത്തിന് യോജിച്ചത് ഗംഭീറാണെന്നും അദ്ദേഹത്തിന്റെ പരിചയ സമ്പത്ത് ടീമിന് ഗുണമാകുമായിരുന്നെന്നും ധോണി പറഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്ക് തിരിക്കും മുന്‍പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആതിഥേയര്‍ കരുത്തരായതിനാല്‍ മത്സരം കടുത്തതായിരിക്കും. എന്നാല്‍ ഈ വര്‍ഷം ഇന്ത്യന്‍ ടീമിന്റെ പ്രകടനം മികച്ചതാണെന്ന കാര്യം ആര്‍ക്കും വിസ്മരിക്കാനാകില്ല. ആ പ്രകടനമികവ് തുടരനായാരിക്കും ശ്രമം. ദക്ഷിണാഫ്രിക്കന്‍ സാഹചര്യത്തോട് പൊരുത്തപ്പെടാന്‍ കൂടുതല്‍ സമയം പരിശീലനത്തിനായി നീക്കിവെക്കുമെന്നും ധോണി പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ കരുത്ത് നന്നായി അറിയാം. മികച്ച കളിക്കാരുടെ നിരയുണ്ട് ആതിഥേയ ടീമില്‍. ഡെയ്ല്‍ സ്റ്റൈന്‍ നയിക്കുന്ന ബോളിംഗ് പടയ്ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാനാകും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ശ്രമമെന്നും ധോണി കൂട്ടിചേര്‍ത്തു.
മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുമടങ്ങുന്നതാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനം. വ്യാഴാഴ്‌ച്ച ജോഹനാസ്‌ബര്‍ഗില്‍ ആണ് പരമ്പരയിലെ ആദ്യ ഏകദിനം.
https://www.facebook.com/Malayalivartha