ഐ.സി.സി ഏകദിന ടീം നായകനായി വീണ്ടും ധോണി

ഐ.സി.സി ഏകദിന ടീം നായകനായി വീണ്ടും എം.എസ് ധോണിയെ തെരഞ്ഞെടുത്തു. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് ധോണി ഐ.സി.സി ഏകദിന ടീമില്‍ ഇടം നേടുന്നത്. ടെസ്റ്റ് ടീമിലും ധോണി ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ വിരാട് കോഹ്‌ലിക്ക് ഐ.സി.സിയുടെ സ്‌ക്വാഡില്‍ ഇടം പിടിക്കാനായില്ല. ടെസ്റ്റ് ഏകദിന ടീമുകളിലായി അഞ്ച് ഇന്ത്യന്‍ താരങ്ങളാണ് ഉള്ളത്. ഇന്ത്യന്‍ താരങ്ങളില്‍ ധോണി മാത്രമാണ് രണ്ടു ടീമിലും ഇടം നേടിയത്.
ഇംഗ്ലണ്ടിന്റെ അലിസ്‌റ്റര്‍ കുക്കാണ് ഐ.സി.സി ടെസ്‌റ്റ് ടീമിന്റെ ക്യാപ്‌റ്റന്‍. ധോണി തന്നെയാണ് ഐ.സി.സി ഏകദിന, ടെസ്‌റ്റ്‌് ടീമുകളുടെ വിക്കറ്റ് കീപ്പര്‍. ദക്ഷിണാഫ്രിക്കയുടെ ഡെയില്‍ സ്‌റ്റെയിന്‍ ടെസ്‌റ്റ് ടീമില്‍ ആറാം വര്‍ഷവും സ്‌ഥാനം പിടിച്ചു. 2012 ഓഗസ്‌റ്റ് 7 മുതല്‍ 2013 ഓഗസ്‌റ്റ് 25 വരെയുള്ള പ്രകടനം കണക്കിലെടുത്ത് മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റനായ അനില്‍ കുംബ്ലെ ചെയര്‍മാനായ ഐസിസി കമ്മിറ്റിയാണ് ടീമിനെ തെരഞ്ഞെടുത്ത്.
https://www.facebook.com/Malayalivartha