ലാറയുടെ റെക്കോര്‍ഡിനൊപ്പം ബെയ്‌ലി

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഓവറില്‍ ഏറ്റവും അധികം റണ്‍സ് നേടുന്ന ബാറ്റ്‌സ്‌മാനെന്ന റെക്കോര്‍ഡിനൊപ്പം ഓസ്‌ട്രേലിയയുടെ ജോര്‍ജ് ബെയ്‌ലിയും. വെസ്റ്റിന്‍ഡീസിന്റെ ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡിനൊപ്പമാണ് ബെയ്‌ലിയും എത്തിയത്.
ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ജെയിംസ് ആന്റേഴ്‌സണ്‍ എറിഞ്ഞ ഓവറില്‍ 28 റണ്‍സാണ് ബെയ്‌ലി അടിച്ചു കൂട്ടിയത്. മൂന്ന് സിക്‌സും രണ്ടു ഫോറും ഒരു ഡബിളും ഇതില്‍ ഉള്‍പ്പെടുന്നു. കരിയറിലെ മൂന്നാം ടെസ്റ്റിലാണ് ബെയ്‌ലി ലോക റെക്കോര്‍ഡിനൊപ്പം എത്തിയത്.
2003-ല്‍ ജൊഹന്നാസ്‌ബര്‍ഗില്‍ നടന്ന ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ റോബിന്‍ പീറ്റേഴ്‌സണെതിരെ ബ്രയാന്‍ ലാറ നേടിയ 28 റണ്‍സിന്റെ റെക്കോര്‍ഡിനൊപ്പമാണ് ബെയ്‌ലി എത്തിയത്. നാല് ഫോറും രണ്ടു സിക്‌സുമാണ് അന്ന് ലാറ പീറ്റേഴ്‌സണെതിരെ നേടിയത്.
https://www.facebook.com/Malayalivartha