ആഷസ് പരമ്പര ഓസ്‌ട്രേലിയക്ക്

ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലും വിജയിച്ച് ഓസ്‌ട്രേലിയ കിരീടം തിരിച്ചുപിടിച്ചു. പെര്‍ത്ത് ടെസ്റ്റില്‍ 150 റണ്‍സിനാണ് ഓസീസ് ഇംഗ്ലണ്ടിനെ ചാരമാക്കിയത്. 251/5 എന്ന നിലയില്‍ അവസാന ദിനം തുടങ്ങിയ ഇംഗ്ലണ്ടിന് ബെന്‍ സ്റ്റോക്ക്‌സ് എന്ന ഒറ്റയാനിലായിരുന്നു പ്രതീക്ഷ. 120 റണ്‍സ് നേടി സ്റ്റോക്ക്‌സ് പുറത്തായതോടെ ഇംഗ്ലണ്ടിന്റെ പോരാട്ടം അവസാനിച്ചു.
സ്റ്റോക്ക്‌സിന്റെ കന്നി ടെസ്റ്റ് സെഞ്ചുറിയാണ് പെര്‍ത്തില്‍ പിറന്നത്. പരിക്ക് വകവയ്‌ക്കാതെ പത്താമനായി ക്രീസിലെത്തിയ സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടു റണ്‍സോടെ പുറത്താകാതെ നിന്നു. 353 റണ്‍സിന് ഇംഗ്ലണ്‌ടിന്റെ ഇന്നിംഗ്‌സ് അവസാനിച്ചു. നാല് വിക്കറ്റ് നേടിയ മിച്ചല്‍ ജോണ്‍സണും മൂന്ന് വിക്കറ്റ് നേടിയ നഥാന്‍ ലയോണും ഓസീസ് നിരയില്‍ തിളങ്ങി.
https://www.facebook.com/Malayalivartha