Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....

അണ്ടര്‍ 19 ലോകകപ്പ്: ഓസ്‌ട്രേലിയക്ക് ബാറ്റിങ്

03 FEBRUARY 2018 08:47 AM IST
മലയാളി വാര്‍ത്ത

നാലാം തവണയും ഇന്ത്യക്ക് കൗമാര ക്രിക്കറ്റിന്റെ ലോക കിരീടമെന്ന ചരിത്രനേട്ടം ലക്ഷ്യം വെച്ച് ന്യൂസിലന്‍ഡിലെ മൗണ്ട് മൗന്‍ഗനുയില്‍ രാഹുല്‍ ദ്രാവിഡിന്റെ കുട്ടികള്‍ കളിതുടങ്ങി. ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്കാണ് ബാറ്റിങ്. ടോസ് നേടിയ ഓസീസ് നായകന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
പൊടിമീശക്കാരന്‍ പൃഥ്വിഷായിലും വെടിക്കെട്ടുകാരന്‍ ശുഭ്മാന്‍ ഗില്ലിലും നൂറുകോടിയിലേറെ വരുന്ന ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷകളൊന്നും സമ്മര്‍ദങ്ങളാവുന്നില്ല. എല്ലാം 'രാഹുല്‍ ദ്രാവിഡ് സ്‌കൂള്‍ ഓഫ് ക്രിക്കറ്റില്‍' പാകപ്പെട്ടുകഴിഞ്ഞു.
കലാശപ്പോരാട്ടത്തില്‍ ക്രിക്കറ്റിന്റെ അമരക്കാരായ ആസ്‌ട്രേലിയയാണ് എതിരാളി. പാരമ്പര്യത്തില്‍ ഇന്ത്യയെക്കാളും കേമന്മാര്‍. എന്നാല്‍, കൗമാര ലോകകപ്പില്‍ മൂന്ന് കിരീടവുമായി ഇരുവരും ഒപ്പത്തിനൊപ്പമാണ്. കൂടുതല്‍ തവണ ചാമ്പ്യന്മാര്‍ എന്ന ആ റെക്കോഡ് ഒരാളിലേക്ക് മാത്രം എഴുതിച്ചേര്‍ക്കപ്പെടുന്ന സുദിനം കൂടിയാണ് ഇന്ന്. 2000 (മുഹമ്മദ് കൈഫ്), 2008 (വിരാട് കോഹ്‌ലി), 2012 (ഉന്മുക്ത് ചന്ദ്) എന്നിവരാണ് ഇന്ത്യക്ക് മുന്‍ ലോകകിരീടങ്ങള്‍ സമ്മാനിച്ചത്. ആസ്‌ട്രേലിയയാവട്ടെ 1988, 2002, 2010 വര്‍ഷങ്ങളിലായിരുന്നു കിരീടമണിഞ്ഞത്.
നിലവിലെ ഫോമില്‍ ഇന്ത്യ തന്നെയാണ് കിരീടത്തിന് അര്‍ഹര്‍. ടൂര്‍ണമന്റെില്‍ ഒരു തോല്‍വിപോലും വഴങ്ങാതെയുള്ള യാത്ര. ജയങ്ങളെല്ലാം ആധികാരികവുമായി. സെമിയില്‍ പാകിസ്താനെ 203 റണ്‍സിന് തോല്‍പിച്ചത് ടീമിന്റെ മനോധൈര്യവും കൂട്ടി. എന്നാല്‍, അമിത ആത്മവിശ്വാസമൊന്നും വേണ്ടെന്ന് കോച്ച് ദ്രാവിഡിന്റെ ഉപദേശത്തില്‍ കരുതലോടെയാവും ഫൈനലിലെ പടപ്പുറപ്പാട്. ഗ്രൂപ് റൗണ്ടില്‍ ആസ്‌ട്രേലിയയെ 100 റണ്‍സിന് തോല്‍പിച്ചതും ഇന്ത്യക്ക് മുന്‍തൂക്കമാവും.
ടീം മികവാണ് രാഹുല്‍ ദ്രാവിഡിന്റെ കുട്ടികളുടെ &ിയുെ;മിടുക്ക്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഒപ്പത്തിനൊപ്പം. ശുഭ്മാന്‍ ഗില്‍, പൃഥ്വിഷാ, മഞ്ജത് കള്‍റാ എന്നിവര്‍ ബാറ്റിങ്ങിലും അഭിഷേക് ശര്‍മ (13 വിക്കറ്റ്), അന്‍കുല്‍ റോയ് (18) എന്നിവര്‍ക്കു പുറമെ കമലേഷ് നാഗര്‍കോട്ടിയും ശിവം മാവിയും പേസ് ബൗളിങ്ങുമായുണ്ട്.
മറുനിരയില്‍ ക്യാപ്റ്റന്‍ ജാസന്‍ സാംഗയും (275 റണ്‍സ്), ജാക് എഡ്വേര്‍ഡ്‌സുമാണ് (203) ബാറ്റിങ്ങിലെ പ്രതീക്ഷ. 14 വിക്കറ്റ് നേടിയ സ്പിന്നര്‍ ലോയ്ഡ് പോപും വില്‍സതര്‍ലന്‍ഡും (8) ബൗളിങ്ങിലെ പ്രധാനികള്‍.
ടീം ഇന്ത്യ: പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍, മഞ്ജത് കള്‍റ, ഹിമാന്‍ഷു റാണ, അഭിഷേക് ശര്‍മ, റിയാന്‍ പരാഗ്, ഹാര്‍വിക് ദേശായ്, ശിവം മാവി, കമലേഷ് നഗര്‍കോട്ടി, ഇഷന്‍ പൊറല്‍, അന്‍കുല്‍ റോയ്, ശിവ സിങ്, ആര്യന്‍ ജുയല്‍, അര്‍ഷദീപ് സിങ്, പങ്കജ് യാദവ്.
ടീം ആസ്‌ട്രേലിയ: ജാസന്‍ സാംഗ, വില്‍ സതര്‍ലന്‍ഡ്, സേവിയര്‍ ബാര്‍ട്‌ലറ്റ്, മാക്‌സ് ബ്ര്യാന്റ്, ജാക് എഡ്വേര്‍ഡ്‌സ്, സാക് ഇവാന്‍സ്, ജാരദ് ഫ്രീമാന്‍, റ്യാന്‍ ഹാഡ്‌ലി, ബാക്‌സ്റ്റര്‍ ഹോള്‍ട്ട്, നതാന്‍ മക്‌സ്വീനി, ജൊനാതന്‍ മെര്‍ലോ, ലോയ്ഡ് പോപ്, പരം ഉപ്പല്‍, ആസ്റ്റിന്‍ വോ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും...  (7 minutes ago)

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (29 minutes ago)

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...  (1 hour ago)

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (1 hour ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ  (1 hour ago)

അപകട മുന്നറിയിപ്പ്; ഈ രാശിക്കാർ അതീവ ജാഗ്രത പാലിക്കുക!  (1 hour ago)

തൊഴിൽ, വാഹനം, ദാമ്പത്യം: അറിയാം നിങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലം!  (2 hours ago)

ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും  (2 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....  (2 hours ago)

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (9 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (9 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (9 hours ago)

ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ കുറ്റക്കാരനെന്ന് കോടതി  (9 hours ago)

വിയറ്റ്‌നാമില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും  (9 hours ago)

Malayali Vartha Recommends