ഐസിസിയുടെത് ഇരട്ടനീതിയോ; മങ്കിഗേറ്റ് വിവാദത്തില്‍ കുറ്റക്കാരനല്ലാത്ത തനിക്ക് മൂന്ന് മത്സരങ്ങളില്‍ നിന്നും വിലക്കാണ് ലഭിച്ചത്; പല ആളുകള്‍ക്ക് പല നിയമങ്ങളാണോ ഐസിസി സ്വീകരിക്കുന്നത്; ഐസിസിക്കെതിരെ രൂക്ഷ വിമർശനവുമായി ഹർഭജൻ സിംഗ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിൽ ഓസ്‌ട്രേലിയൻ താരങ്ങൾ പന്തിൽ കൃത്രിമം കാണിച്ചത് ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കണ്ടത്. ഇതിന് പിന്നാലെ കുറ്റം ഏറ്റുപറഞ്ഞ ഓസ്‌ട്രേലിയൻ നായകൻ സ്മിത്ത് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചെഴിയുകയും ചെയ്തു.
തുടർന്ന് ഐസിസി സ്റ്റീവ് സ്മിത്തിനെ ഒരു കളിയിൽ നിന്ന് വിലക്കുകയും 100 ശതമാനം മാച്ച് ഫീസ് പിഴവുമാണ് വിധിച്ചത്. അതേ സമയം കുറ്റം ചെയ്തുവെന്ന് തെളിഞ്ഞ കാമറൂണ്‍ ബാന്‍ക്രോഫ്ടിന് വിലക്ക് വിധിച്ചതുമില്ല. പകരം താരത്തിനു 75 ശതമാനം മാച്ച് ഫീസ് മാത്രമാണ് പിഴയായി വിധിച്ചത്. ഇതിനെതിരെയാണ് ഹർഭജൻ സിംഗ് രംഗത്തെത്തിയത്.
വിഷയത്തിൽ ഐസിസി സ്വീകരിച്ച മൃദു സമീപനമാണ് ഭാജിയെ ചൊടിപ്പിച്ചത്. ട്വിറ്ററിലൂടെയായിരുന്നു ഭാജിയുടെ വിമർശനം.‘2001ല്‍ അധികമായി അപ്പീല്‍ ചെയ്തു എന്നു ചൂണ്ടിക്കാട്ടി ആറ് ഇന്ത്യന്‍ താരങ്ങളെ വിലക്കിയിരുന്നു. 2008ല്‍ സിഡ്‌നിയിലെ മങ്കിഗേറ്റ് വിവാദത്തില്‍ കുറ്റക്കാരനല്ലെങ്കിലും മൂന്ന് മത്സരങ്ങളില്‍ നിന്നാണ് എനിക്ക് വിലക്ക് ലഭിച്ചത്. ഇതെന്ത് പല ആളുകള്‍ക്ക് പല നിയമങ്ങളാണോ ഐസിസി സ്വീകരിക്കുന്നത്?’ ഭാജി ട്വിറ്ററില്‍ കുറിച്ചു.
https://www.facebook.com/Malayalivartha