ഡെന്‍മാര്‍ക്കിനെ വീഴ്ത്തി ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍; മൂന്നു സേവുകളുമായി കളം നിറഞ്ഞ് സൂബാസിച്ച്

ആവേശം പെനല്‍റ്റി ഷൂട്ടൗട്ടിേലക്കു നീണ്ട തുടര്‍ച്ചയായ രണ്ടാം മല്‍സരത്തില്‍ ഡെന്‍മാര്‍ക്കിനെ വീഴ്ത്തി ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍. ലോകകപ്പ് ഫുട്‌ബോളിന്റെ ആദ്യ രണ്ട് പ്രീക്വാര്‍ട്ടറുകളിലും വിധിപറഞ്ഞത് പെനാല്‍റ്റി ഷൂട്ടൗട്ട്. പാഴായ കിക്കുകളുടെ ധാരാളിത്തം കണ്ട രണ്ടാമത്തെ പ്രീക്വാര്‍ട്ടറില്‍ രണ്ടിനെതിരേ മൂന്ന് ഗോളിനാണ് ക്രൊയേഷ്യ ഡെന്‍മാര്‍ക്കിനെ കീഴടക്കിയ്ത്. എക്‌സ്ട്രാ ടൈമില്‍ ലൂക്ക മോഡ്രിച്ച് ഒരു പെനാല്‍റ്റി പാഴാക്കിയശേഷമാണ് ഷൂട്ടില്‍ വിധിനിര്‍ണയമുണ്ടായത്. ഗോളടിക്കുന്നതിനേക്കാള്‍ പാഴാക്കുന്നതില്‍ താരങ്ങള്‍ മല്‍സരിച്ച ഷൂട്ടൗട്ടില്‍ 3-2നാണ് ക്രൊയേഷ്യയുടെ വിജയം. മൂന്നു ഡെന്‍മാര്‍ക്ക് താരങ്ങളുടെ ഷോട്ട് തടുത്തിട്ട ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ സുബാസിച്ചാണ് ടീമിന് വിജയം സമ്മാനിച്ചത്.
ആദ്യ നാലു മിനിറ്റിനിടെ രണ്ടു ഗോളുകള്‍ പിറക്കുന്നതു കണ്ട മല്‍സരം പിന്നീട് തീര്‍ത്തും വിരസമായി മാറുകയായിരുന്നു. കളിയുെട ഒന്നാം മിനിറ്റില്‍ ജോഗര്‍സനിലൂടെ മുന്നില്‍ക്കയറിയ ഡെന്‍മാര്‍ക്കിനെ, നാലാം മിനിറ്റില്‍ മാരിയോ മാന്‍സൂക്കിച്ച് നേടിയ ഗോളിലാണ് ക്രൊയേഷ്യ സമനിലയില്‍ പിടിച്ചത്. പിന്നീട് കാര്യമായ മുന്നേറ്റങ്ങളൊന്നും ഇല്ലാതെ പോയ മല്‍സരം വീണ്ടും ചൂടുപിടിച്ചത് എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ മാത്രം. ലൂക്കാ മോഡ്രിച്ചില്‍നിന്ന് കിട്ടിയ പന്തുമായി മുന്നേറിയ ആന്റെ റെബിച്ചിനെ സ്വന്തം ബോക്‌സിനുള്ളില്‍ ജോഗര്‍സന്‍ വീഴ്ത്തിയതിന് ക്രൊയേഷ്യയ്ക്ക് പെനല്‍റ്റി ലഭിച്ചപ്പോഴായിരുന്നു ഇത്.
ഇരുടീമുകളും കിക്ക് പാഴാക്കി തുടക്കമിട്ട ഷൂട്ടൗട്ടില്‍, മൂന്നു സേവുകളുമായി സൂബാസിച്ച് കളം നിറഞ്ഞപ്പോള്‍, രണ്ടു സേവു നടത്തി ഷ്‌മെയ്ക്കലും സാന്നിധ്യമറിയിച്ചു. എക്‌സ്ട്രാ ടൈമില്‍ പെനല്‍റ്റി പാഴാക്കിയ മോഡ്രിച്ച് പക്ഷേ, ഷൂട്ടൗട്ടില്‍ മൂന്നാമത്തെ കിക്ക് ലക്ഷ്യത്തിലെത്തിച്ച് പ്രാശ്ചിത്തം ചെയ്തു. ഒടുവില്‍ ഷൂട്ടൗട്ടില്‍ ഡെന്‍മാര്‍ക്കിനെ വീഴ്ത്തി ക്രൊയേഷ്യ ക്വാര്‍ട്ടറില്‍.
https://www.facebook.com/Malayalivartha