ആരാധകരുടെ അച്ചടക്കമില്ലായ്മ; നാല് ടീമുകള്‍ക്ക് ഫിഫയുടെ പിഴ

ആരാധകര്‍ ഗ്യാലറിയില്‍ പ്രകോപനപരമായ ബാനര്‍ ഉയര്‍ത്തിയതിന് റഷ്യന്‍ ഫുട്‌ബോല്‍ ഫെഡറേഷന്‍ പതിനായിരം സ്വിസ് ഫ്രാങ്ക് പിഴയിട്ടു. ആരാധകര്‍ പ്രകോപനപരമായ ബാനര്‍ ഉയര്‍ത്തിയതിന് സെര്‍ബിയക്ക് പതിനയ്യായിരം പൗണ്ടും സ്വീഡനെതിരായ മത്സരത്തില്‍ ആരാധകര്‍ ഗ്രൗണ്ടിലേയ്ക്ക് സാധനങ്ങള്‍ വലിച്ചെറിഞ്ഞതിന് മെക്‌സിക്കോയ്ക്ക് 11,500 പൗണ്ടും സ്‌പെയിനിനെതിരായ മത്സരത്തില്‍ പ്രശ്‌നമുണ്ടാക്കിയതിന് മൊറോക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അമ്പതിനായിരം പൗണ്ടും പിഴയീടാക്കാനും ഫിഫ തീരുമാനിച്ചു. റഷ്യയുടെ യുറഗ്വായ്‌ക്കെതിരായ മത്സരത്തിലാണ് റഷ്യന്‍ ആരാധകര്‍ പ്രകോപനപരമായ ബാനര്‍ ഉയര്‍ത്തിയത്. ഈ മത്സരത്തില്‍ റഷ്യ മടക്കമില്ലാത്ത മൂന്ന് ഗോളിനാണ് പരാജയപ്പെട്ടത്.
കഴിഞ്ഞയാഴ്ച വിവാദ ഗോളാഘോഷത്തിന്റെ പേരില്‍ സ്വിസ് താരങ്ങളായ ഗ്രാനിറ്റ് ഷാക്കയ്ക്കും ഷെര്‍ദാന്‍ ഷാക്കിരിക്കും ക്യാപ്റ്റന്‍ സ്‌റ്റെഫാന്‍ ലിച്‌സ്‌റ്റെയ്‌നര്‍ക്കും ഫിഫ പിഴ ചുമത്തിയിരുന്നു. ലോകകപ്പ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടര്‍ എത്തിയപ്പോള്‍ ഫിഫ അച്ചടക്ക നടപടിയുടെ ഭാഗമായി നാല് രാജ്യങ്ങള്‍ക്ക് കനത്ത പിഴയിട്ടു.
https://www.facebook.com/Malayalivartha