ചരിത്രമുറങ്ങുന്ന ലുഷ്നിക്കി സ്റ്റേഡിയത്തിൽ റഷ്യൻ വിപ്ലവം ; സ്പാനിഷ് കാളക്കൂറ്റന്മാരെ പിടിച്ചു കെട്ടി റഷ്യ ലോകകപ്പിൽ അവസാന എട്ടിൽ

എല്ലാ വമ്പന്മാർക്കും അടി തെറ്റുന്ന കാഴ്ചയാണ് റഷ്യൻ ലോകകപ്പിൽ നാം കാണുന്നത്. ഏറ്റവും ഒടുവിൽ സ്പെയിനിനും അടിതെറ്റി. ചരിത്രത്തിൽ ആദ്യമായി ആതിഥേയരായ റഷ്യ ലോകകപ്പിൽ അവസാന എട്ടിൽ ഇടം പിടിക്കുകയും ചെയ്തു.
നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും 1–1ന് തുല്യത പാലിച്ചതിനെത്തുടർന്ന് ടൈബ്രേക്കറിൽ 4–3ന് ആയിരുന്നു റഷ്യയുടെ വിജയം. ക്വാർട്ടറിൽ റഷ്യ ഏഴിന് രാത്രി 11.30ന് ക്രൊയേഷ്യയെ നേരിടും. ചരിത്രത്തിൽ ആദ്യമായാണ് റഷ്യ ലോകകപ്പ് ക്വാർട്ടറിൽ പ്രവേശിക്കുന്നത്.
റഷ്യയ്ക്കു വേണ്ടി കിക്കെടുത്ത ഫ്യോദോർ സ്മോളോവ്, സെർജി ഇഗ്നാഷേവിച്ച്, അലക്സാണ്ടർ ഗോളോവിൻ, ഡെനിസ് ചെറിഷേവ് എന്നിവർ ഗോൾ നേടി. സ്പെയിനിനു വേണ്ടി ആന്ദ്രെ ഇനിയേസ്റ്റ, ജെറാർദ് പീക്കെ, സെർജിയോ റാമോസ് എന്നിവർ മാത്രമാണ് ലക്ഷ്യം കണ്ടത്. കോക്കെ, ഇയാഗോ ആസ്പാസ് എന്നിവരുടെ കിക്ക് റഷ്യൻ ഗോൾകീപ്പർ ഇഗോർ അകിൻഫീവ് തടഞ്ഞു.
https://www.facebook.com/Malayalivartha