റഷ്യൻ പ്രതിരോധം സ്പെയിനിനെ വലിഞ്ഞ് മുറുകിയപ്പോൾ ലോകകപ്പിൽ നിന്ന് തല കുനിച്ച് മടങ്ങണം ; ആന്ദ്രേ ഇനിയേസ്റ്റ കളി മതിയാക്കുന്നു

റഷ്യൻ പ്രതിരോധം സ്പെയിനിനെ വലിഞ്ഞ് മുറുകിയപ്പോൾ ആന്ദ്രേ ഇനിയേസ്റ്റക്ക് ലോകകപ്പിൽ നിന്ന് തല കുനിച്ച് മടങ്ങണം. സ്പെയിനിന് എല്ലാമെല്ലാമായിരുന്ന ഇനിയേസ്റ്റ ബാഴ്‌സലോണ ജെയ്‌സിയിൽ നിന്ന് സീസണിന്റെ ഒടുവിൽ വിരമിച്ച് ലോകകപ്പിൽ സ്‌പെയിൻ കുപ്പായമിടാനായിരുന്നു ലക്ഷ്യമിട്ടത്. പക്ഷെ റഷ്യയുടെ പോരാട്ട വീര്യത്തിനു മുൻപിൽ റഷ്യയ്ക്കും ടീമിനും തലകുനിക്കേണ്ടി വന്നു. ഇതോടെ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ റഷ്യയോട് പരാജയപ്പെട്ടതോടെ സ്പാനിഷ് ഇതിഹാസം വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.
റഷ്യക്കെതിരേ പകരക്കാരന്റെ റോളിലായിരുന്നു 34കാരന്‍ ഇറങ്ങിയിരുന്നത്. ഈ ലോകകപ്പോടെ കളി മതിയാക്കുമെന്ന് മുന്‍ ബാഴ്‌സലോണ താരം പറഞ്ഞിരുന്നു. നേരത്തെ ബാഴ്‌സലോണയിലും താരം കളി മതിയാക്കിയിരുന്നു. സ്‌പെയ്‌നിന് വേണ്ടി 131 മത്സരങ്ങല്‍ കളിച്ച മധ്യനിര താരം 13 ഗോളുകളും സ്വന്തമാക്കി.
https://www.facebook.com/Malayalivartha