ഒരു ലോകകപ്പ് കൂടി കടന്നുപോകുമ്പോൾ അർജന്റീന ടീം വെറും കയ്യോടെ മടങ്ങുകയാണ്. വീണ്ടുമൊരു ലോകകപ്പു കൂടി കടന്നുപോകുമ്പോഴും സ്ഥിരതയുള്ള ഒരു ടീമിനെ കണ്ടെത്താൻ അർജന്റീനയ്ക്ക് സാധിക്കാത്തത് തീർത്തും നിർഭാഗ്യകരം ; ഡീഗോ മറഡോണ

ലോകകപ്പ് മത്സരങ്ങളിൽ നിന്ന് അർജന്റീന പുറത്തായപ്പോൾ എല്ലാ കണ്ണുകളും പോയത് ഡീഗോ മറഡോണയിലേക്കായിരുന്നു. മുൻ ഇതിഹാസ താരം അർജന്റീനയുടെ ദയനീയ പുറത്താക്കലിനെപ്പറ്റി എന്താണ് പറയുന്നത് എന്നായിരുന്നു ഫുട്ബാൾ ലോകം ഉറ്റുനോക്കിയത്. മെസ്സിക്ക് നൽകിയ അമിത സമ്മർദ്ദമാണ് പരാജയത്തിന് കാരണമെന്ന് ഡീഗോ വിലയിരുത്തയുന്നു. നൈജീരിയയ്ക്ക് എതിരായ അവസാന മത്സരത്തിൽ ഡീഗോ മറഡോണയായിരുന്നു താരം. മെസ്സി ഗോൾ നേടിയ[പ്പോൾ ഗാലറിയിലുണ്ടായിരുന്ന മറഡോണ ഏതോ സ്വപ്‍ന ലോകത്തായിരുന്നു. ആഹ്ലാദാഹം അലതല്ലിയ നിമിഷങ്ങൾ മറഡോണയ്ക്ക് തന്നെ നിയന്ത്രിക്കാനായില്ല.
എന്നാൽ റഷ്യൻ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റ് പുറത്തായ അർജന്റീന ടീമിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഇതിഹാസതാരം ഡീഗോ മറഡോണ രംഗത്ത്. സൂപ്പർതാരം ലയണൽ മെസ്സിയെ വിമർശന ശരങ്ങളിൽനിന്ന് മാറ്റിനിർത്തിയാണ് മറഡോണ അർജന്റീന ടീമിനെ ഉന്നമിട്ടത്. അർജന്റീനയുടെ ഗ്രൂപ്പു മൽസരങ്ങൾ മുതൽ പ്രീക്വാർട്ടർ പോരാട്ടം വരെ ഗാലറിയിലെത്തി നേരിട്ടു കണ്ട മറഡോണ, ഫ്രാൻസിനെതിരായ തോൽവിക്കു പിന്നാലെ പൊട്ടിത്തെറിച്ചു.
സത്യത്തിൽ ഞങ്ങൾ വന്നത് സ്റ്റേഡിയത്തിലേക്കായിരുന്നില്ല. മറിച്ച് തിയറ്ററിലേക്കായിരുന്നു. നേരത്തെ പ്രഖ്യാപിക്കപ്പെട്ട മരണത്തിന്റെ കാഴ്ചയ്ക്ക് നേരിട്ട് സാക്ഷ്യം വഹിക്കാൻ. അവിടെ സംഭവിച്ചതും അതുതന്നെ
അർജന്റീനയുടെ മധ്യനിര മെസ്സിയായിരുന്നു. അയാളെ അവർ വിദഗ്ധമായി പൂട്ടി. അതോടെ അയാൾക്ക് ചലിക്കാൻ പോലും സ്വാതന്ത്രമില്ലാതെ പോയി. മെസ്സിയെക്കൂടാതെ ഒരു സാധാരണ ടീം മാത്രമാണ് അർജന്റീന .
എല്ലാവരും പ്രതീക്ഷിച്ച രീതിയിലാണ് ഈ ടീം കളിച്ചത്. അതുകൊണ്ടുതന്നെ ലഭിച്ച ഫലവും എല്ലാവരും പ്രതീക്ഷിച്ചതുതന്നെ. ഒരു ലോകകപ്പ് കൂടി കടന്നുപോകുമ്പോൾ അർജന്റീന ടീം വെറും കയ്യോടെ മടങ്ങുകയാണ്. വീണ്ടുമൊരു ലോകകപ്പു കൂടി കടന്നുപോകുമ്പോഴും സ്ഥിരതയുള്ള ഒരു ടീമിനെ കണ്ടെത്താൻ അർജന്റീനയ്ക്ക് സാധിക്കാത്തത് തീർത്തും നിർഭാഗ്യകരമാണ് – മറഡോണ പറഞ്ഞു.
https://www.facebook.com/Malayalivartha