ബ്രസീലും മെക്സിക്കോയും ഇന്നിറങ്ങും ; പ്രമുഖ ടീമുകൾ എല്ലാം വീണപ്പോൾ അനായാസം ലോകകപ്പിൽ മുത്തമിടാമെന്ന പ്രതീക്ഷയിൽ ബ്രസീൽ

വമ്പന്മാർക്കെല്ലാം അടിതെറ്റി വീണപ്പോൾ എല്ലാ കണ്ണുകളും പോയത് ബ്രസീൽ എന്ന ടീമിലേക്കായിരുന്നു. ബ്രസീൽ ഇന്ന് കരുത്തരായ മെക്സിക്കോയെ നേരിടുമ്പോൾ മെക്സിക്കോ അട്ടിമറി വിജയം നേടുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു. ബ്രസീലിയൻ ആരാധകർക്ക് നേരിടേണ്ടിവരുന്നത് വേൾഡ് കപ്പിൽ ഇതുവരെ പുറത്തായ ടീമുകളിലെ ആരാധകരെ കൂടിയാണ്.
സ്പെയിനും അർജന്റീനയും ജർമനിയുമെല്ലാം ഇന്ന് ബ്രസീലിനു എതിരെ ആർപ്പു വിളിക്കും. ബ്രസീലിനു ലോകകപ്പിൽ കാര്യങ്ങൾ ഒരിക്കലും എളുപ്പമായിരുന്നില്ല. തുടക്കത്തിൽ തന്നെ ടീമിനെതിരെ പ്രതിഷേധങ്ങൾ ശക്തമായിരുന്നു. പക്ഷെ ഓരോ കളി കഴിയുമ്പോളും ബ്രസീൽ പാഠങ്ങൾ പഠിച്ച് വരുകയാണ്.
നെയ്മറിനെ കളിയാക്കി ഒരുപാട് പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. റൊണാൾഡോയും മെസ്സിയും പുറത്തായതിന് പിന്നാലെ സൂര്യനും പോയി ചന്ദ്രനും പോയി ഇനിയുള്ളത് സീറോ വാൾട്ട് ബൾബ് മാത്രം എന്നു പറഞ്ഞ് നെയ്മറിനെ കളിയാക്കി ആരാധകർ പോസ്റ്റ് ഇട്ടിരുന്നു. പക്ഷെ നെയ്മർ എന്ന താരത്തിന് ഏതു നിമിഷവും കത്തിജോലിക്കുന്ന നക്ഷത്രമായി മാറാം. കാരണം ബ്രസീലിയൻ ടീമിന്റെ പ്രതീക്ഷകൾ അത്രത്തോളം വലുതാണ്. പ്രമുഖ ടീമുകൾ എല്ലാം വീണപ്പോൾ അനായാസം ലോകകപ്പിൽ മുത്തമിടാം എന്നാണ് ബ്രസീലിന്റെ പ്രതീക്ഷ.
https://www.facebook.com/Malayalivartha