മെക്‌സിക്കോയെ തകര്‍ത്ത് ബ്രസീല്‍ ക്വാര്‍ട്ടറില്‍

ലോകകപ്പ് ഫുട്!ബോളില്‍ ബ്രസീല്‍ ക്വാര്‍ട്ടറില്‍. മെക്‌സിക്കോയെ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ബ്രസീല്‍ കീഴടക്കിയത്.51ാം മിനിറ്റില്‍ നെയ്!മര്‍, 88ാം മിനിറ്റില്‍ റോബര്‍ട്ട് ഫിര്‍മീനോ എന്നിവരാണ് ഗോളടിച്ചത്. പതിനാറാം തവണയാണ് ബ്രസീല്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കടക്കുന്നത്. ബെല്‍ജിയം ജപ്പാന്‍ മത്സര വിജയിയെ ക്വാര്‍ട്ടറില്‍ ബ്രസീല്‍ നേരിടും. ഗോള്‍രഹിതമായി തുടര്‍ന്ന ആദ്യ പകുതിക്കു പിന്നാലെ രണ്ടാം പകുതിയുടെ ആദ്യ മിനിറ്റില്‍ തന്നെ നെയ്മറിലൂടെ ബ്രസീല്‍ ലീഡ് നേടി. രണ്ടാം പകുതിയുടെ 51ാം മിനിറ്റിലാണ് നെയ്മര്‍ ഗോള്‍വല ചലിപ്പിച്ചത്. ബോക്‌സിന്റെ ഇടതുഭാഗത്തുനിന്നും വില്ല്യന്‍ നല്‍കിയ പാസ് വലയിലേക്ക് തട്ടിയാണ് ആദ്യ ഗോള്‍ നെയ്മറിലൂടെ പിറന്നത്.
ആക്രമണങ്ങളില്‍ ബ്രസീല്‍ മികവു കാട്ടുമ്പോഴും മെക്‌സിക്കന്‍ ഗോള്‍കീപ്പര്‍ ഒച്ചോവ രക്ഷയ്‌ക്കെത്തുന്ന കാഴ്ച തുടരുകയാണ്. നെയ്മറിനെ ബോക്‌സിനു തൊട്ടുമുമ്പില്‍ വീഴ്ത്തിയ അല്‍വാരസിന് മഞ്ഞക്കാര്‍ഡും ബ്രസീലിന് ഫ്രീകിക്കും. പിന്നാലെ ബ്രസീല്‍ താരം ഫിലിപെ ലൂയിസിന് മെക്‌സിക്കന്‍ താരത്തിനെതിരെ അപകടകരമായ രീതിയില്‍ ഫൗള്‍ ചെയ്തതിന് മഞ്ഞക്കാര്‍ഡ്.
https://www.facebook.com/Malayalivartha