ലിവർപൂളിന്റെ ജേഴ്സിയിൽ മിന്നും പ്രകടനം കാഴ്ചവച്ച ഈ ഈജിപ്ഷ്യൻ മണിമുത്തിന് വേണ്ടി ക്ളബുകളെല്ലാം വലവിരിച്ചു ; മുഹമ്മദ് സാല ദീർഘനാൾ ലിവർപൂളിന്റെ കരാർ ഒപ്പിട്ടു

ലോകകപ്പിലെ ആദ്യ റൗണ്ടിൽ തന്നെ ഈജിപ്ത് പുറത്തായെങ്കിലും മുഹമ്മദ് സാല എന്ന താരത്തിന്റെ താരമൂല്യത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. റയൽ മാഡ്രിഡ് , ബാഴ്സാലോണ അടക്കമുള്ള വമ്പൻ ക്ലബുകളായിരുന്നു സാലയ്ക്ക് പിന്നാലെ വട്ടമിട്ട് പറന്നത്. പക്ഷെ ഇവരെയെല്ലാം ഞെട്ടിച്ചുകൊണ്ട് സാല അഞ്ച് വർഷത്തേക്കാണ് കരാർ ഒപ്പിട്ടിരിക്കുന്നത്.
ലിവർപൂളിന്റെ ജേഴ്സിയിൽ മിന്നും പ്രകടനം കാഴ്ചവച്ച ഈ ഈജിപ്ഷ്യൻ മണിമുത്തിന് വേണ്ടി ക്ളബുകളെല്ലാം വലവിരിച്ചിരിക്കുകയായിരുന്നു. ഇവരുടെയെല്ലാം പ്രതീക്ഷ തകർത്തുകൊണ്ടായിരുന്നു സാല അഞ്ച് വർഷത്തേക്ക് കരാർ ഒപ്പിട്ടത്. കരാർ അനുസരിച്ച് 2023 വരെ സാല ലിവർപൂളിന്റെ താരമാകും. ഇംഗ്ളീഷ് പ്രീമിയർ ലീഗിലെ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് സാല പുറത്തെടുത്തത്. കഴിഞ്ഞ സീസണിൽ നാൽപത്തിനാല് ഗോളുകൾ നേടുകയും ചാമ്പ്യയൻസ് ലീഗ് ഫൈനലിൽ എത്തിക്കുന്നതിന് നിർണായക പങ്ക് വഹിക്കുകയും ചെയ്തു. പക്ഷെ ചമ്പ്യൻസ് ലീഗ് ഫൈനലിന്റെ തുടക്കത്തിൽ തന്നെ പരിക്കേറ്റു പിന്മാറേണ്ടി വന്നിരുന്നു.
https://www.facebook.com/Malayalivartha