Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ലോകം കണ്ണിമചിമ്മാതെ കാത്തിരിക്കുന്നു.... 21-ാമത് ലോകകപ്പിലെ കലാശപ്പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സും കന്നിക്കാരായ ക്രൊയേഷ്യയും ഇന്ന് ഏറ്റുമുട്ടും, ഇരുടീമുകളും ആവേശത്തോടെ... ഫുട്ബാള്‍ ലഹരിയിലമര്‍ന്ന റഷ്യയിലെ 32 ദിനരാത്രങ്ങള്‍ക്ക് ഇന്ന് അവസാനമാകുന്നു

15 JULY 2018 08:32 AM IST
മലയാളി വാര്‍ത്ത

ലോകം കണ്ണിമചിമ്മാതെ കാത്തിരിക്കുകയാണ് ഇന്നത്തെ കലാശപ്പോരാട്ടം കാണാന്‍. ഫുട്ബാള്‍ ലഹരിയിലമര്‍ന്ന റഷ്യയിലെ 32 ദിനരാത്രങ്ങള്‍ക്ക് ഇന്ന് അവസാനമാകുകയാണ്. കാല്‍പന്തുകളിയുടെ ഉന്മാദ രാത്രികള്‍ക്ക് ലുഷ്‌നികി സ്‌റ്റേഡിയത്തിലെ പുല്‍ത്തകിടിയില്‍ ഇന്ന് തിരശ്ശീല വീഴും. ആരുടെ ആഘോഷങ്ങള്‍ക്കായിരിക്കും ഫുട്ബാള്‍ ലോകം സാക്ഷ്യംവഹിക്കുക ആരുടെ കണ്ണീരാവും കളികളേറെ കണ്ട മൈതാനത്തെ നനക്കുക ലോകം കണ്ണിമചിമ്മാതെ കാത്തിരിക്കുകയാണ്. 21ാമത് ലോകകപ്പിലെ കലാശപ്പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സും കന്നിക്കാരായ ക്രൊയേഷ്യയും ഏറ്റുമുട്ടുമ്പോള്‍ ആവേശകരമായ പോരാട്ടമാണ് പ്രതീക്ഷ. ലൂക മോഡ്രിച് എന്ന പോരാളിയുടെ കരുത്തില്‍ സ്ലാറ്റ്‌കോ ഡാലിച് തേച്ചുമിനുക്കിയ തന്ത്രങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് ക്രോട്ടുകള്‍ പടക്കിറങ്ങുമ്പോള്‍ ദിദിയര്‍ ദെഷാംപ്‌സ് എന്ന തന്ത്രജ്ഞന്റെ മികവില്‍ ഹ്യൂഗോ ലോറിസ് എന്ന വിശ്വസ്തന്റെ നായകത്വത്തിലാണ് ഫ്രാന്‍സിന്റെ അങ്കപ്പുറപ്പാട്.


4231 ആണ് ഫ്രാന്‍സില ദെഷാംപ്‌സിന്റെ ഇഷ്ടശൈലി. പന്ത് കൈവശംവെച്ച് കളിക്കുന്നതിനും പാസിങ് ഗെയിമിലൂടെ എതിരാളികള്‍ക്കുമേല്‍ ആധിപത്യം നേടുന്നതിനും കാര്യമായി ശ്രമിക്കാതെ പന്തുകിട്ടുമ്പോള്‍ അതിവേഗ പ്രത്യാക്രമണത്തിലൂടെ എതിര്‍ ഗോള്‍മുഖത്തേക്ക് കുതിക്കുകയാണ് ദെഷാംപ്‌സിന്റെ തന്ത്രം. അതിന് യോജിച്ച വേഗക്കാരായ സ്‌െ്രെടക്കര്‍മാരുള്ളതാണ് ഫ്രാന്‍സിന്റെ പ്ലസ് പോയന്റ്
ഗോള്‍ കണ്ടെത്തിയാല്‍ എതിരാളികളെ തടഞ്ഞുനിര്‍ത്താനുള്ള അടച്ചുറപ്പുള്ള പ്രതിരോധവും ഈ ശൈലിക്ക് മുതല്‍ക്കൂട്ടാവും. സെമിയില്‍ കളിച്ച ഇലവന്‍ തന്നെയാവും കോച്ച് അണിനിരത്തുക. ഗോളി ഹ്യൂഗോ ലോറിസിനും ലൂകാസ് ഹെര്‍ണാണ്ടസ്, സാമുവല്‍ ഉംറ്റിറ്റി, റാഫേല്‍ വറാനെ, ബെഞ്ചമിന്‍ പവാര്‍ഡ് എന്നിവര്‍ അണിനിരക്കുന്ന ഡിഫന്‍സ്. എന്‍ഗോളോ കാന്റെയും പോള്‍ പോഗ്ബയുമായിരിക്കും മിഡ്ഫീല്‍ഡ് ഷീല്‍ഡ്. ബ്ലെയ്‌സ് മത്യൂഡി, അന്റൊയിന്‍ ഗ്രീസ്മാന്‍, കെയ്‌ലിയന്‍ എംബാപെ എന്നിവരുടെ ആക്രമണസ്വഭാവമുള്ള മധ്യനിരക്ക് മുന്നില്‍ ഒലിവര്‍ ജിറൂഡ് ഏക സ്‌െ്രെടക്കര്‍.

ക്രൊയേഷ്യ ശൈലിയാകട്ടെ 4141 എന്ന മധ്യനിരക്ക് പ്രാധാന്യമുള്ള ശൈലിയാണ് സ്ലാറ്റ്‌കോ ഡാലിച്ച് പിന്തുടരുന്നത്. മുന്‍നിരയില്‍ മാരിയോ മന്‍സൂകിചിനെ മാത്രം നിര്‍ത്തി തൊട്ടുപിറകില്‍ അണിനിരക്കുന്ന നാലംഗ മധ്യനിരയാണ് കളി നിയന്ത്രിക്കുക. ലൂക മോഡ്രിചും ഇവാന്‍ റാകിടിചും കളി മെനയുമ്പോള്‍ വിങ്ങുകളിലൂടെ ഇരച്ചുകയറാന്‍ ആന്റെ റെബിചും ഇവാന്‍ പെരിസിചും. തൊട്ടുപിറകില്‍ ഹോള്‍ഡിങ് മിഡ്ഫീല്‍ഡറായി മാഴ്‌സലോ ബ്രോസോവിച് ഉണ്ടാവും. ഗോള്‍വലക്ക് കീഴിലെ വിശ്വസ്തന്‍ ഡാനിയേല്‍ സുബാസിചിന് മുന്നില്‍ സിമെ വ്രസാല്‍കോ, ദെജാന്‍ ലോവ്‌റന്‍, ഡോമഗോജ് വിദ, ഇവാന്‍ സ്ട്രിനിച് എന്നിവരുടെ പ്രതിരോധം കടുകട്ടിയാണ്. തന്ത്രങ്ങള്‍ ഇവര്‍ മെനയും. മനോഹരമായ കളിയിയില്‍ വിശ്വസിക്കാത്ത പരിശീലകന്‍ എന്നാണ് വിമര്‍ശകര്‍ ദിദിയര്‍ ദെഷാംപ്‌സിനെ വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍, കളത്തില്‍ വിജയത്തിനാവശ്യമായ തന്ത്രങ്ങള്‍ നടപ്പാക്കുന്നതില്‍ അഗ്രഗണ്യനാണ് ഈ 49കാരന്‍.

ഈ ലോകകപ്പിലെ ടീമിന്റെ കളി കണക്കിലെടുത്താല്‍ തന്നെ ഇത് വ്യക്തം. ഗ്രൂപ് ഘട്ടത്തില്‍ നിയന്ത്രിതമായ കളി മാത്രം പുറത്തെടുത്ത ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനക്കെതിരെ അതിവേഗ ഫുട്ബാളാണ് കാഴ്ചവെച്ചത്.

ക്വാര്‍ട്ടറില്‍ ഉറുഗ്വായ്ക്കും സെമിയില്‍ ബെല്‍ജിയത്തിനുമെതിരെ വിജയത്തിന് ആവശ്യമായത്ര മാത്രം ആക്രമണോത്സുകത പുറത്തെടുത്ത കോച്ച് ഫൈനലില്‍ എന്താണ് കരുതിവെച്ചിരിക്കുന്നതെന്ന് കാത്തിരുന്ന് കാണേണ്ടിവരും.സ്ലാറ്റ്‌കോ ഡാലിച് (ക്രൊയേഷ്യന്‍ കോച്ച്)ക്രൊയേഷ്യ ലോകകപ്പിന് യോഗ്യത നേടിയേക്കില്ല എന്ന ഘട്ടത്തിലാണ് സ്ലാറ്റ്‌കോ ഡാലിച് ടീമിന്റെ ചുമതലയേറ്റെടുക്കുന്നത്. ടീം റഷ്യയിലേക്ക് ടിക്കറ്റുറപ്പിച്ചാല്‍ മാത്രമേ കോച്ചെന്ന നിലയില്‍ പ്രതിഫലം സ്വീകരിച്ചുതുടങ്ങൂ എന്ന നിബന്ധനയോടെ നിയോഗം ഏറ്റെടുത്ത 51കാരന്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനവും പ്ലേഓഫ് വിജയവുമായി ടീമിനെ ലോകകപ്പിനെത്തിച്ചു. കര്‍ക്കശക്കാരനായ കോച്ച് എന്ന മേല്‍വിലാസത്തിനൊപ്പം ടീമിന്റെ കരുത്തിന് അനുസരിച്ച് തന്ത്രങ്ങള്‍ മെനയുന്ന പരിശീലകന്‍ കൂടിയാണ് ഡാലിച്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (24 minutes ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (1 hour ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (2 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (2 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (3 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (3 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (3 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (3 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (4 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (4 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (5 hours ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ  (5 hours ago)

ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഇന്ന് കോഴിക്കോട് ... വൈകിട്ട് അഞ്ചിന് കേസരി ഭവനിൽ നടക്കുന്ന നവരാത്രി സർഗോത്സവം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും, നഗരത്തിൽ ഗതാഗത നിയന്ത്രണം  (5 hours ago)

Malayali Vartha Recommends