ലയണല്‍ മെസി വീണ്ടും ബാഴ്‌സലോണയിൽ, ഫുട്ട്ബോൾ ആരാധകർ ആവേശത്തിൽ, ഇഷ്ട നഗരത്തിലേക്ക് മടങ്ങിയെത്തി താരം, ഇതിഹാസ താരത്തിന്റെ വരവറിഞ്ഞ് സ്പാനിഷ് മാധ്യമങ്ങളും നിരവധി ആരാധകരും ഹോട്ടലിന് പുറത്ത് തടിച്ചുകൂടി

ഇഷ്ട നഗരത്തിലേക്ക് മെസി ഒരിക്കല്‍ കൂടി മടങ്ങിയെത്തിയിരിക്കുകയാണ്. ബാഴ്‌സലോണയുടെ ഇതിഹാസ കോച്ച് സാവിയുടെ ജന്മദിനാഘോഷത്തിനായി സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്‌സലോണയിൽ എത്തിയത്. മുന്‍ സഹതാരം സാവിയുടെ 42ാം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ബുസ്‌ക്വെറ്റ്‌സ്, ജോര്‍ദി ആല്‍ബ തുടങ്ങിയ താരങ്ങളുമെത്തി.
സ്പോര്‍ട്ടറൂസാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്.ഇതിഹാസ താരത്തിന്റെ വരവറിഞ്ഞ് സ്പാനിഷ് മാധ്യമങ്ങളും നിരവധി ആരാധകരും ഹോട്ടലിന് പുറത്ത് തടിച്ചുകൂടിയിരുന്നു.എന്നാല്‍ അവരോട് പ്രതികരിക്കാന്‍ മെസി തയ്യാറായിരുന്നില്ല.
കോവിഡ് ബാധിച്ച് വിശ്രമത്തിലായിരുന്ന മെസി കഴിഞ്ഞ ഞായറാഴ്ചയാണ് കളിക്കളത്തില്‍ തിരിച്ചെത്തിയത്. പിഎസ്ജിയിലേക്ക് ചേക്കേറിയ മെസി നേരത്തെയും ബാഴ്‌സലോണയിലെ സഹതാരങ്ങളെ സന്ദര്‍ശിക്കാൻ വേണ്ടി എത്തിയിരുന്നു. അതേസമയം, ലോകകപ്പ് യോഗ്യത മത്സരത്തില്‍ മെസിയില്ലാതെയാണ് അര്‍ജന്റീന നാളെ ഇറങ്ങുന്നത്. ശക്തരായ ചിലിയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. നേരത്തെ ബ്രസീലും, അര്‍ജന്റീനയും ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയിരുന്നു.
https://www.facebook.com/Malayalivartha