അത്ലറ്റിക്കോ മാഡ്രിഡിനെ തകര്‍ത്ത് ബാഴ്സലോണ

അത്ലറ്റിക്കോ മാഡ്രിഡിനെ തകര്‍ത്ത് ബാഴ്സലോണ. രണ്ടിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു സാവി ഹെര്‍ണാണണ്ടസിന്റെയും സംഘത്തിന്റെയും ജയം. ജയത്തോടെ അത്ലറ്റിക്കോയെ മറികടന്ന് ബാഴ്സ ലാ ലിഗയില്‍ ആദ്യ നാലില്‍ തിരിച്ചെത്തി. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ബാഴ്സയുടെ തിരിച്ചുവരവ്.
എട്ടാം മിനിറ്റില്‍ യാന്നിക്ക് കരാസ്‌കോയിലൂടെ അത്ലറ്റിക്കോയാണ് ക്യാമ്പ് നൗവില്‍ ആദ്യ വെടിപൊട്ടിച്ചത്. മുന്‍ ബാഴ്സ താരം ലൂയിസ് സുവാരസിന്റെ ക്രോസില്‍ നിന്നായിരുന്നു ഗോള്‍. എന്നാല്‍ രണ്ടു മിനിറ്റിനകം ജോര്‍ഡി ആല്‍ബയുടെ കിടിലന്‍ വോളി ബാഴ്സയെ ഒപ്പമെത്തിച്ചു. ഡാനി ആല്‍വസിന്റെ ക്രോസില്‍ നിന്നായിരുന്നു ആല്‍ബയുടെ ഗോള്‍.
പിന്നാലെ 21-ാം മിനിറ്റില്‍ ഗാവിയിലൂടെ ബാഴ്സ ലീഡെടുത്തു. 43-ാം മിനിറ്റില്‍ റൊണാള്‍ഡ് അരൗഹോയിലൂടെ ബാഴ്സ മൂന്നാം ഗോളും നേടി. ഫെറാന്‍ ടോറസിന്റെ ഗോള്‍ ശ്രമമാണ് അരൗഹോയുടെ ഗോളില്‍ കലാശിച്ചത്. 49-ാം മിനിറ്റില്‍ ഡാനി ആല്‍വസ് ബ ാഴ്സയുടെ ഗോള്‍ പട്ടിക തികച്ചു. ക്ലബ്ബിലേക്ക് തിരിച്ചെത്തിയ ശേഷമുള്ള ആല്‍വസിന്റെ ആദ്യ ഗോളായിരുന്നു ഇത്.
എന്നാല്‍ 58-ാം മിനിറ്റില്‍ ലൂയിസ് സുവാരസിലൂടെ അത്ലറ്റിക്കോ രണ്ടാം ഗോള്‍ കണ്ടെത്തി. തുടര്‍ന്ന് 68-ാം മിനിറ്റില്‍ ഡാനി ആല്‍വസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ അവസാന 20 മിനിറ്റ് 10 പേരുമായാണ് ബാഴ്സ പിടിച്ചുനിന്നത്.
"
https://www.facebook.com/Malayalivartha