ബ്ളാസ്റ്റേഴ്സിനെ സമനിലയിൽ തളച്ച് എ ടി കെ മോഹന്‍ ബഗാന്‍; അവസാന മിനിട്ടില്‍ നേടിയ ഗോളിന് പിന്നാലെ ബ്ളാസ്റ്റേഴ്സ് താരങ്ങളും എ ടി കെയുടെ പരിശീലക സംഘവും തമ്മില്‍ കയ്യാങ്കളി; ഒന്നിലേറെ പേര്‍ക്ക് ചുവപ്പ് കാര്‍ഡ്

രണ്ടാം പകുതി ഇന്‍ജുറി ടൈമിന്റെ അവസാന മിനിട്ടില്‍ നേടിയ ഗോളിലൂടെ ബ്ളാസ്റ്റേഴ്സിനെതിരെ സമനില പിടിച്ച് എ ടി കെ മോഹന്‍ ബഗാന്‍. കൗകോയാണ് എ ടി കെയുടെ സമനിലഗോള്‍ നേടുന്നത്. സമനില സ്വന്തമാക്കിയതിന് പിന്നാലെ ഡഗ് ഔട്ടില്‍ ബ്ളാസ്റ്റേഴ്സ് താരങ്ങളും എ ടി കെയുടെ പരിശീലക സംഘവും തമ്മില്‍ നടന്ന കയ്യാങ്കളിയില്‍ ഒന്നിലേറെ പേര്‍ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചിട്ടുണ്ട്. എ ടി കെയുടെ പരിശീലക സംഘത്തിലുള്ളവരും കാര്‍ഡ് ലഭിച്ചവരില്‍ ഉള്‍പ്പെടും.
ബ്ളാസ്റ്റേഴ്സിന്റെ രണ്ട് ഗോളുകളും നേടിയത് ക്യാപ്ടന്‍ അഡ്രിയാന്‍ ലൂണയായിരുന്നു. ഏഴ്, 64 മിനിട്ടുകളിലായിരുന്നു ബ്ളാസ്റ്റേഴ്സിന്റെ ഗോളുകള്‍. എ ടി കെയ്ക്ക് വേണ്ടി ഡേവിഡ് വില്ല്യംസ് എട്ടാം മിനിട്ടില്‍ ആദ്യ ഗോളും രണ്ടാം പകുതിയുടെ ഇന്‍ജുറി ടൈമില്‍ കൗകേ രണ്ടാം ഗോളും നേടി. ഇതോടെ 16 കളിയില്‍ 27 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ നാലാം സ്ഥാനത്ത് തുടര്‍ന്നു. 30 പോയിന്റുമായി എടികെ മോഹന്‍ ബഗാന്‍ ഒന്നാമതെത്തി.
https://www.facebook.com/Malayalivartha