ഹൈദരാബാദിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ജംഷഡ്പുര്‍ എഫ്സി

ഹൈദരാബാദിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ജംഷഡ്പുര്‍ എഫ്സി. ജയത്തോടെ ജംഷഡ്പുര്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തി. ജംഷഡ്പുരിന് 18 കളില്‍ 37 പോയിന്റും ഹൈദരാബാദിന് 19 മത്സരങ്ങളില്‍നിന്നായി 35 പോയിന്റുമാണുള്ളത്.
പീറ്റര്‍ ഹാര്‍ട്ലി, ഡാനിയേല്‍ ചീമ എന്നിവരാണ് ജംഷഡ്പുരിനായി ഗോള്‍ നേടിയത്. ഒരു ഗോള്‍ ഓണ്‍ഗോളായി. ജംഷഡ്പുര്‍ താരം 68 ാം മിനറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. എതിരാളികള്‍ 10 പേരായി ചുരുങ്ങിയിട്ടും ഹൈദരാബാദിന് തിരിച്ചടിക്കാനായില്ല. ഒഗ്ബച്ചെ ഉള്‍പ്പെടെ പ്രമുഖര്‍ക്ക് വിശ്രമം അനുവദിച്ചാണ് ഹൈദരാബാദ് ഇറങ്ങിയത്.
https://www.facebook.com/Malayalivartha