സീസണിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഗോവയ്‌ക്കെതിരെ ആവേശ സമനില കെെവരിച്ച് ബ്ലാസ്റ്റേഴ്സ്

ഐഎസ്‌എല്ലില്‍ സീസണിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ആവേശ സമനില കെെവരിച്ച് ബ്ലാസ്റ്റേഴ്സ്. രണ്ടാം പകുതിയില്‍ മികച്ച മുന്നേറ്റം ഗോവ നടത്തി എങ്കിലും അതിനെ പ്രതിരോധിച്ച് മത്സരത്തില്‍ ഗോവയെ സമനിലയില്‍ തളയ്ക്കാന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു.
ആദ്യ പകുതില്‍ ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളിന് മുന്നിലായിരുന്നു. ബ്ലാസ്റ്റേഴ്സിനായി ഹോര്‍ഹെ പെരേര ഡയസ് രണ്ട് ഗോളുകള്‍ നേടി. വിന്‍സി ബാരറ്റോ അല്‍വാരോ വാസ്ക്വസ് എന്നിവരാണ് ബാക്കി ഗോളുകള്‍ സ്വന്തമാക്കിയത്.മത്സരത്തില്‍ ഗോവയുടെ കബ്രേര ഹാട്രിക് സ്വന്തമാക്കി. രണ്ട് ടീമും മത്സരത്തില്‍ നാല് ഗോളുകളാണ് സ്വന്തമാക്കിയത്. ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ ഹൈദരാബാദിനോട് പരാജയപ്പെട്ടതോടെയാണ് ലീഗിലെ അവസാന മത്സരം കഴിയാന്‍ കാത്ത് നില്‍ക്കാതെ ബ്ലാസ്റ്റേഴ്‌സ് സെമിയിലെത്തിയിരുന്നു.
https://www.facebook.com/Malayalivartha