'കാത്തിരിപ്പിന് വിരാമം'; കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ ഫൈനലില്‍ പ്രവേശിച്ചു; ജംഷഡ്പുര്‍ എഫ്സിയെ തകർത്തത് 2-1 ന്; ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ എത്തുന്നത് ആറു വര്‍ഷങ്ങള്‍ക്കു ശേഷം

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഐഎസ്എല്‍ ഫൈനലില്‍. സെമി ഫൈനല്‍ രണ്ടാംപാദത്തില്‍ ജംഷഡ്പുര്‍ എഫ്സിയുടെ കനത്ത വെല്ലുവിളി മറികകടന്നാണ് ബ്ലാസ്റ്റേഴ്സ് കലാശപ്പോരിന് യോഗ്യത നേടിയത്.
തിലക് മൈദാനില്‍ ഇരു ടീമും ഓരോ ഗോള്‍ നേടി പിരിഞ്ഞെങ്കിലും ആദ്യപാദത്തില്‍ നേടിയ 1-0ത്തിന്റെ ജയം ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കുകയായിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി മഞ്ഞപ്പടയ്ക്ക് 2-1ന്റെ വിജയം നേടാനായി.
ആദ്യ പകുതിയില്‍ 18-ാം മിനിറ്റില്‍ അഡ്രിയന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയത്. ജംഷഡ്പുരിന്റെ സമനില ഗോള്‍ 50-ാം മിനിറ്റില്‍ പ്രണോയ് ഹാള്‍ദറും നേടി. പിന്നീട് നിരവധി തവണ ജംഷഡ്പുര്‍ ഗോളിനടുത്തെത്തിയെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം നിര്‍ണായകമായ ലീഡ് നേടാന്‍ അനുവദിച്ചില്ല. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ ബ്ലാസ്റ്റേഴ്സ് എത്തുന്നത്. ഹൈദരാബാദ് എഫ്സി - എടികെ മോഹന്‍ ബഗാന് രണ്ടാം സെമിഫൈനല്‍ വിജയികളുമായി ഞായറാഴ്ചയാണ് കലാശപ്പോരാട്ടം.
https://www.facebook.com/Malayalivartha