'കേറി വാടാ മക്കളേ'; കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ഗോവയിലേക്ക് ക്ഷണിച്ച് പരിശീലകന്‍ ഇവാന്‍ വുകമാനോവിച്

ഈ ഞായറാഴ്ച നടക്കുന്ന ഫൈനലിനായി കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ഗോവയിലേക്ക് ക്ഷണിച്ച് പരിശീലകന്‍ ഇവാന്‍ വുകമാനോവിച്. കേരള ബ്ലാസ്റ്റേഴ്സിന്റെ ട്വിറ്റര്‍ പേജിലെ വീഡിയോയിലൂടെയാണ് ഇവാന്‍ ആരാധകരെ ക്ഷണിച്ചത്.
ഏറെ നാളത്തെ കാത്തിരിപ്പാണ് ഈ ഫൈനല്‍. എല്ലാവരും വന്ന് ഞങ്ങളെ പിന്തുണക്കണം. ഫൈനലിനായി ഫറ്റോര്‍ദയിലേക്ക് ആരാധകരെ ക്ഷണിക്കുകയാണ് വീഡിയോയിലൂടെ ഇവാന്‍ വുകുമനോവിച്ച്. വീഡിയോയുടെ അവസാനം കേറി വാടാ മക്കളേ എന്ന ഗോഡ്ഫാദര്‍ സിനിമയിലെ ഡയലോഗും ഇവാന്‍ പറയുന്നുണ്ട്.
മാര്‍ച്ച് 20-ന് ഞായറാഴ്ച ഗോവയിലെ ഫട്ടോര്‍ഡയിലെ പിജെഎന്‍ സ്റ്റേഡിയത്തില്‍ ആണ് ഐഎസ്‌എല്‍ ഫൈനല്‍ . സ്റ്റേഡിയം എന്തായാലും മഞ്ഞ കടലാകും എന്നാണ് പ്രതീക്ഷ. നീണ്ട രണ്ട് വര്‍ഷത്തിന് ശേഷമാണ് ഐ എസ് എല്ലില്‍ സ്റ്റേഡിയത്തിലേക്ക് ആരാധകരെത്തുന്നത്.സ്റ്റേഡിയത്തിലെ ഇരിപ്പിടത്തിന്റെ 100% ഉപയോഗത്തിന് ഗോവ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. സ്റ്റേഡിയത്തിലെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ക്ക് അനുസൃതമായി, പങ്കെടുക്കുന്ന ആരാധകര്‍ പൂര്‍ണ്ണമായി വാക്സിനേഷന്‍ നല്‍കേണ്ടതുണ്ട്.
https://www.facebook.com/Malayalivartha