ഐഎസ്എല്‍ ഫുട്‌ബോളിന്റെ കലാശപ്പോര് നാളെ... ഇരുടീമുകള്‍ക്കും ലക്ഷ്യം ആദ്യകിരീടം, ഐഎസ്എല്‍ കിരീടത്തിനായി ആറുവര്‍ഷത്തെ കാത്തിരിപ്പാണ് ബ്ലാസ്‌റ്റേഴ്‌സിന്

ഐഎസ്എല്‍ ഫുട്‌ബോളിന്റെ കലാശപ്പോര് നാളെ... ഇരുടീമുകള്‍ക്കും ലക്ഷ്യം ആദ്യകിരീടം, ഐഎസ്എല്‍ കിരീടത്തിനായി ആറുവര്‍ഷത്തെ കാത്തിരിപ്പാണ് ബ്ലാസ്‌റ്റേഴ്‌സിന്.
നാളെ ഫത്തോര്‍ദയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഐഎസ്എല്‍ ഫുട്‌ബോളിന്റെ കലാശപ്പോര്. ബ്ലാസ്‌റ്റേഴ്‌സ് ഷീല്‍ഡ് ജേതാക്കളായ ജംഷഡ്പുര്‍ എഫ്‌സിയെ തുരത്തി മുന്നേറിയപ്പോള്‍ മാര്‍കേസിന്റെ ഹൈദരാബാദ് മുന്‍ ചാമ്പ്യന്‍മാരായ എടികെ മോഹന്‍ ബഗാനെ മടക്കി. ഇരുടീമുകള്‍ക്കും ആദ്യകിരീടമാണ് ലക്ഷ്യം.
ആദ്യസീസണില്‍ ഡേവിഡ് ജയിംസ് എന്ന മുന്‍ ഇംഗ്ലണ്ട് ഗോള്‍ കീപ്പറായിരുന്നു ബ്ലാസ്‌റ്റേഴ്‌സിനെ നയിച്ചതും പരിശീലിപ്പിച്ചതും.
ഇയാന്‍ ഹ്യൂമും സ്റ്റീവന്‍ പിയേഴ്‌സണും ഉള്‍പ്പെട്ട നിര ഫൈനല്‍വരെ മുന്നേറിയപ്പോള്‍ ഐഎസ്എലില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും മികച്ച തുടക്കമായി. ഫൈനലില്‍ എടികെയോട് തോറ്റു. പ്രതീക്ഷയോടെയായിരുന്നു അടുത്ത സീസണില്‍ ഇറങ്ങിയത്. എന്നാല്‍, വെറും മൂന്നു ജയവുമായി എട്ടാംസ്ഥാനത്താണ് സീസണ്‍ പൂര്‍ത്തിയാക്കിയത്. 2016ല്‍ സ്റ്റീവ് കൊപ്പല്‍ എന്ന തന്ത്രശാലിയായ പരിശീലകന്റെ കീഴില്‍ ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചുവരികയായിരുന്നു.
https://www.facebook.com/Malayalivartha