കേരള ബ്ലാസ്റ്റേഴ്സിന് വന്‍ തിരിച്ചടി; അഡ്രിയാന്‍ ലൂണ കലാശപ്പോരിന് ഉണ്ടാവില്ല

ഐഎസ്എല്‍ ഫൈനലില്‍ ഹൈദരാബാദ് എഫ്സിയെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് വന്‍ തിരിച്ചടി. മധ്യനിരയില്‍ ബ്ലാസ്റ്റേഴ്സിന്റെ മാസ്റ്റര്‍ ബ്രെയിന്‍ അഡ്രിയാന്‍ ലൂണ കലാശപ്പോരിന് ഉണ്ടാവില്ല. പരിക്കേറ്റ താരം മെഡിക്കല്‍ സംഘത്തോടൊപ്പമാണെന്നും ഫൈനലില്‍ കളിച്ചേക്കില്ലെന്നും പരിശീലകന് ഇവാന് വുകോമാനോവിച്ച് ആണ് അറിയിച്ചത്. ഫൈനലിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഫൈനലില്‍ കളിച്ചേക്കുമെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha