കലാശപ്പോരാട്ടത്തിൽ മലയാളി താരം സഹല്‍ സമദ് കളിക്കില്ല; കെപി രാഹുല്‍ ടീമില്‍ ഇടംപിടിച്ചു; പരിക്കില്‍ നിന്ന് മുക്തനായ അഡ്രിയാന്‍ ലൂണ ടീമിനെ നയിക്കും

ഐഎസ്‌എല്ലില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കലാശക്കളി കാണാനിരിക്കുന്ന മലയാളികള്‍ക്ക് ഇരട്ടി ആവേശമായി മലയാളി താരം കെപി രാഹുല്‍ ടീമില്‍ ഇടംപിടിച്ചു. അതേസമയം ആദ്യപാദ സെമിയിലെ ഗോള്‍നേട്ടത്തിലൂടെ ബ്ലാസ്‌റ്റേഴ്‌സിന്റെ കലാശപ്പോരാട്ടത്തിലേക്കുളള വഴി തുറന്ന മലയാളി താരം സഹല്‍ സമദ് കളിക്കില്ലെന്ന ബ്ലാസ്‌റ്റേഴ്‌സ് ആരാധകരില്‍ കുറച്ച് നിരാശ പടര്‍ത്തുന്നുണ്ട്.
പരിക്കില്‍ നിന്ന് മുക്തനായ അഡ്രിയാന്‍ ലൂണ തന്നെയാണ് ടീമിനെ നയിക്കുക. രണ്ടാം പാദ സെമിയിലും പരിക്കിനെ തുടര്‍ന്ന് വിട്ടുനിന്ന സഹല്‍ സമദ് കലാശക്കളിക്ക് ഇറങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. ഇന്നലെ രാവിലെയും വൈകിട്ടും താരം പരിശീനത്തിനിറങ്ങുകയും ചെയ്തിരുന്നു. ഹൈദരാബാദ് എഫ്‌സിയും രണ്ട് മാറ്റങ്ങളോടെയാണ് കളത്തിലിറങ്ങുന്നത്.
അടുത്ത കാലത്തൊന്നും കാണാത്ത വലിയ ഫുട്‌ബോള്‍ ആവേശമാണ് ഗോവയില്‍ ബ്ല്ാസ്‌റ്റേഴ്‌സ് ആരാധകര്‍ തീര്‍ക്കുന്നത്. രാവിലെ മുതല്‍ തന്നെ മത്സരം നടക്കുന്ന ഫറ്റോര്‍ഡ സ്‌റ്റേഡിയത്തിന്റെ പരിസരത്ത് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഒന്നൊന്നായി ഒഴുകിയെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha