ചരിത്രപരമായ ചുവടുവെപ്പുമായി ഫിഫ.... ഖത്തര്‍ ലോകകപ്പില്‍ വനിതാ റഫറിമാരും മത്സരങ്ങള്‍ നിയന്ത്രിക്കും, ഞെട്ടലോടെ ഫുട്‌ബോള്‍ ലോകം

ചരിത്രപരമായ ചുവടുവെപ്പുമായി ഫിഫ.... ഖത്തര്‍ ലോകകപ്പില്‍ വനിതാ റഫറിമാരും മത്സരങ്ങള്‍ നിയന്ത്രിക്കും, ഞെട്ടലോടെ ഫുട്‌ബോള്‍ ലോകം. മൂന്ന് വനിതാ റഫറിമാരും മൂന്ന് വനിതാ അസിസ്റ്റന്റ് റഫറിമാരും ലോകകപ്പിന്റെ ഭാഗമാകുമെന്ന് ഫിഫ പ്രസ്താവനയില്‍ പറഞ്ഞു.
ഫ്രാന്‍സില്‍ നിന്നുള്ള സ്റ്റെഫാനി ഫ്രാപ്പാര്‍ട്ട്, റുവാണ്ടയില്‍ നിന്നുള്ള സലിമ മുകന്‍സംഗ, ജപ്പാന്റെ യോഷിമി യമഷിത, ബ്രസീലില്‍ നിന്നുള്ള അസിസ്റ്റന്റ് റഫറിമാരായ ന്യൂസ ബാക്ക്, മെക്സിക്കോയില്‍ നിന്നുള്ള കാരെന്‍ ഡയസ് മദീന, അമേരിക്കക്കാരിയായ കാതറിന്‍ നെസ്ബിറ്റ് എന്നിവരെയാണ് ഫിഫ വിളിച്ചിരിക്കുന്നത്.
ആകെ 36 റഫറിമാരെയും 69 അസിസ്റ്റന്റ് റഫറിമാരെയും 24 വീഡിയോ മാച്ച് ഒഫീഷ്യലുകളെയും ടൂര്‍ണമെന്റിനായി ഫിഫ തിരഞ്ഞെടുത്തിട്ടുണ്ട്. നവംബര്‍ 21ന് ആണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കുക. ഡിസംബര്‍ 18ന് ആണ് കലാശപ്പോരാട്ടം. പുരുഷന്മാരുടെ ജൂനിയര്‍, സീനിയര്‍ ടൂര്‍ണമെന്റുകളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വനിതാ റഫറിമാരെ നിയമിച്ചിരുന്നു.
പുതിയ തീരുമാനത്തോടെ വളരെക്കാലമായി ആലോചനയിലായിരുന്ന ഒരു തീരുമാനം യാഥാര്‍ഥ്യമായെന്ന് ഫിഫ റഫറി കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞു. ''വനിതാ റഫറിമാര്‍ ഫിഫ ലോകകപ്പിന് അര്‍ഹരാണ്. കാരണം തുടര്‍ച്ചയായി മികച്ച പ്രകടനമാണ് അവര്‍ കാഴ്ചവെയ്ക്കുന്നത്. അതാണ് ഞങ്ങള്‍ക്ക് പ്രധാന ഘടകം,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഖത്തറില്‍ ലോകകപ്പ് കാലയളവില്‍ സ്‌കൂളുകള്‍ക്ക് അര്‍ധവാര്‍ഷിക അവധി പ്രാഖ്യാപിച്ച് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. ഈ വര്‍ഷം നവംബര്‍ 20 മുതല്‍ ഡിസംബര്‍ 22 വരെയാണ് അവധി. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക.
ഇപ്രാവശ്യം ആഗസ്റ്റ് 16നാണ് പുതിയ അധ്യയനവര്‍ഷത്തിന്റെ തുടക്കം. അര്‍ധവാര്‍ഷിക അവധി കഴിഞ്ഞ് ഡിസംബര്‍ 25ന് രണ്ടാം സെമസ്റ്റര്‍ ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ലോകത്തെ 32 ടീമുകള്‍ മാറ്റുരക്കുന്ന ഫുട്ബാള്‍ പോരാട്ടത്തിന് സാക്ഷിയാകാന്‍ 12 ലക്ഷത്തിലധികം വിദേശ കാണികളെത്തുമെന്നാണ് കണക്കുകൂട്ടുന്നത്.
https://www.facebook.com/Malayalivartha