ലാ ലിഗയിൽ റയൽ മാഡ്രിഡിന് മിന്നുന്ന വിജയം... സെവിയ്യയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ

ലാ ലിഗയിൽ റയൽ മാഡ്രിഡിന് മിന്നുന്ന വിജയം. സെവിയ്യയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് റയൽ തകർത്തത്. അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണൽ തങ്ങളുടെ ആറാം വിജയം സ്വന്തമാക്കിയപ്പോൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും സമനിലയിൽ കുരുങ്ങുകയായിരുന്നു. സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണാബ്യുവിൽ നടന്ന പോരാട്ടത്തിൽ റയൽ മാഡ്രിഡിനായി ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ ഇരട്ട ഗോളുകൾ നേടി തിളങ്ങുകയും ചെയ്തു.
ആർദ ഗുള്ളർ, യാൻ ഡയമോണ്ടെ എന്നിവരാണ് റയലിന്റെ മറ്റ് ഗോളുകൾ കണ്ടെത്തിയത്. 80-ാം മിനിറ്റിൽ മാനു ബ്യൂനോയിലൂടെയാണ് സെവിയ്യ ആശ്വാസ ഗോൾ നേടിയത്. ലാ ലിഗയിലെ മറ്റ് മത്സരങ്ങളിൽ റയൽ സൊസൈദാദ് 5-2 എന്ന സ്കോറിന് മലാഗയെ തകർത്തു.
സെൽറ്റ വിഗോ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അലാവെസിനെയും റെയ്സിങ് സാന്റൻഡെറിനെതിരെ ഒസാസുന (2-0) യും വിജയം നേടി. വലൻസിയയും അത്ലറ്റിക് ക്ലബ്ബും തമ്മിലുള്ള പോരാട്ടം ഗോൾരഹിത സമനിലയിലാണ് അവസാനിച്ചത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ആഴ്സണൽ ജയക്കുതിപ്പ് തുടർന്നത്.
"https://www.facebook.com/Malayalivartha

























