ഹോളണ്ട് സ്‌പെയിനിനെ 5-1 ന് തകര്‍ത്തു

ലോകം ആകാംഷയോടെ കാത്തിരുന്ന കഴിഞ്ഞ ലോകകപ്പ് ഫൈനലിന്റെ റീമാച്ചെന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ ഹോളണ്ട് നിലവിലെ ചാമ്പ്യന്‍മാരായ സ്‌പെയിനിനെ ഒന്നിനെതിരെ ആഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞു. കഴിഞ്ഞ ഫൈനലിലെ തേല്‍വിക്ക് നാലുവര്‍ഷത്തിനുശേഷമുളള തിരിച്ചടിക്ക് ഗോളുകളുടെ കൂമ്പാരം തന്നെ കരുതിവയ്‌ക്കുകയായിരുന്നു.
ഇരട്ട ഗോളടിച്ച റോബിന്‍ വാന്‍പേഴ്‌സിയും ആര്യന്‍ റോബനും ഒരു ഗോള്‍ നേടിയ സ്റ്റെഫാന്‍ ഡി വ്രിജുമാണ് ഹോളണ്ടിനു വേണ്ടി സ്‌കോര്‍ ചെയ്‌തത്. 27-ാം മിനിട്ടില്‍ സാബി അലോണ്‍സോയിലൂടെ സ്‌പെയിനാണ് ആദ്യം മുന്നിലെത്തിയത്. തുടര്‍ന്ന് വാന്‍പേഴ്‌സിയും റോബനും പ്രിങ്ങും സ്‌കോര്‍ ചെയ്‌തു. കഴിഞ്ഞ ലോകകപ്പിലെ ആദ്യ മത്സരത്തിലും സ്‌പെയിന്‍ തോറ്റിരുന്നു.
മത്സരത്തിന്റെ 27-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി കിക്കില്‍ നിന്ന് സ്‌പെയിന്‍ മുന്നിലെത്തിയപ്പോള്‍ ആദ്യ പകുതി അവസാനിക്കുന്നതിന്റെ തൊട്ടു മുമ്പ് തന്നെ റോബില്‍ വാന്‍പേഴ്‌സിയുടെ തകര്‍പ്പന്‍ ഹെഡറിലൂടെ ഹോളണ്ട് സമനില നേടിയിരുന്ന. 1-1 ന് പിരിഞ്ഞ ആദ്യപകുതിക്കുശേഷം ഇറങ്ങിയ ഹോളണ്ട് സ്‌പാനിഷ് പ്രതിരോധത്തിലെ പിഴവുകള്‍ കണ്ടെത്തി ആക്രമിക്കുകയായിരുന്നു. ആര്യന്‍ റോബിന്റെ ഗോള്‍ അസാമാന്യമായ മെയ് വഴക്കത്തിന്റെയും വേഗത്തിന്റെയും സമന്വയമായിരുന്നു. ഡാലി ബ്ലന്‍ഡാണ് ഈ ഗോളിനും വഴിയൊരുക്കിയത്. റോബന്‍ തൊടുത്ത റോക്കറ്റ് ഷോട്ട് ഗോളി കാസിയസിന് തടുക്കാനെ കിഴിഞ്ഞില്ല. ഒരു ഫ്രീകിക്ക് ക്ലിയര്‍ ചെയ്യുന്നതില്‍ സ്‌പാനിഷ് പ്രതിരോധത്തിന് സംഭവിച്ച പിഴവാണ് സ്റ്റെഫാന്‍ ഡി വിജിന് ഗോളടുക്കാന്‍ അവസരമൊരുക്കിയത്. ഹോളണ്ടിന്റെ നാലാം ഗോളിന് പൂര്‍ണ്ണമായും ഉത്തരവാദി സ്‌പാനിഷ് ഗോളി ഐക്കന്‍ കാസിയസിനയിരുന്നു. സ്വന്തം ടീമംഗം നല്‍കിയ ബാക്ക് പാസ് അശ്രദ്ധമായി മുന്നോട്ടുകയറി എടുക്കാന്‍ ശ്രമിച്ച കാസിയസിനെ ഞെട്ടിച്ചുകൊണ്ട് വാന്‍ പേഴ്‌സി മുന്നോട്ടുകയറി വല കുലുക്കുകയായിരുന്നു.
ലോകകപ്പിന്റെ രണ്ടാം ദിനത്തിലെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ വിജയം മെക്‌സിക്കോയ്‌ക്കൊപ്പമായിരുന്നു. ഇന്നലെ ആഫ്രിക്കന്‍ കരുത്തരായ കാമറൂണിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മെക്‌സിക്കോ അടിയറവു പറയിച്ചത്. പെരാള്‍ട്ടിയാണ് കാമറൂണിന്റെ വലകുലുക്കിയത്. മെക്‌സിക്കോ പന്ത് വലയ്‌ക്കകത്തെത്തിച്ചെങ്കിലും ജിയോവന്നി ഡെസ് സാന്റോസ് ഓഫ് സൈഡായിരുന്നുവെന്ന് റഫറി വിധിച്ചത് വിവാദമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha