ലോകചാമ്പ്യന്മാരായ സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍ പോലുമെത്താതെ പുറത്തായി

നിലവിലെ ചാമ്പ്യന്മാരായ സ്‌പെയിന്‍ ഇന്നലെ ചിലിയോട് 2-0 ത്തിന് തോറ്റു. ലോകകപ്പ് ഫുട്‌ബോളില്‍ പ്രീക്വാര്‍ട്ടറില്‍ പോലുമെത്താതെയാണ് സ്‌പെയിന്‍ ഇന്നലെ പുറത്തായത് . ആദ്യ മത്സരത്തില്‍ സ്‌പാനിഷ് ചെമ്പട ഹോളണ്ടിനോട് 5-1 നു തോറ്റിരുന്നു. ആദ്യമായാണ് നിലവിലെ ചാമ്പ്യന്മാര്‍ ആദ്യ രണ്ട് മത്സരങ്ങളും തോല്‍ക്കുന്നത്. ഇതോടെ ബി ഗ്രൂപ്പില്‍ ഹോളണ്ടും ചിലിയും പ്രീ ക്വാര്‍ട്ടറില്‍ കടന്നു.
ഇന്നലെ നടന്ന മത്സരത്തില്‍ ഹോളണ്ടിനെ നല്ലതുപോലെ വിരട്ടിയതിനുശേഷം 3-2 ന് കീഴടങ്ങിയ ആസ്‌ത്രേലിയ പുറത്താകല്‍ ഉറപ്പിച്ചു. ആദ്യ പകുതിയില്‍ 1-1 ന് തുല്യ നിലയിലും. അന്‍പത്തിനാലാം മിനിട്ടില്‍ 2-1 ന് മുന്നിലും എത്തിയശേഷമാണ് ആസ്‌ത്രേലിയ കീഴടങ്ങിയത്. ആദ്യ മത്സരത്തില്‍ സ്‌പെയിനിനെ 5-1 ന് കീഴടക്കിയിരുന്ന ഹോളണ്ട് ഈ വിജയത്തോടെ രണ്ടാം റൗണ്ട് ഉറപ്പാക്കി കഴിഞ്ഞു.
ഈ ലോകകപ്പിലെ മരണഗ്രൂപ്പായ ഡിയില്‍ ഇന്ന് കരുത്തരായ ഇംഗ്ലണ്ടും ഉറുഗ്വേയുമാണ് ഏറ്റുമുട്ടുക. ഇന്ത്യന്‍ സമയം 12.30 മുതല്‍ സാവോപോളയിലാണ് മത്സരം . ആദ്യ മത്സരത്തില്‍ തോറ്റ മുന്‍ ചാമ്പ്യന്മാര്‍ക്ക് ഇത് നിലനില്‌പിന്റെ പോരാട്ടമാണ്.
https://www.facebook.com/Malayalivartha