ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം.... പുരുഷ വിഭാഗം ലോങ്ജമ്പില്‍ മലയാളി താരം എം.ശ്രീശങ്കര്‍ ഫൈനലിലേക്ക്
ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം.... പുരുഷ വിഭാഗം ലോങജമ്പില് മലയാളി താരം എം.ശ്രീശങ്കര്‍ ഫൈനലിലേക്ക്. ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനം നേടിക്കൊണ്ടാണ് ശ്രീശങ്കര്‍ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. രണ്ടാം ശ്രമത്തില്‍ എട്ടുമീറ്റര്‍ ദൂരം താണ്ടിയാണ് ശ്രീശങ്കര്‍ ഫൈനലിലെത്തിയത്.
രണ്ട് ഗ്രൂപ്പുകളിലായാണ് യോഗ്യതാമത്സരം നടന്നത്. ആകെ 12 പേരാണ് ഫൈനലിലെത്തിയത്. അതില്‍ ശ്രീശങ്കറിന്റെ സ്ഥാനം എട്ടാമതാണ്. ആകെ ഏഴുപേരാണ് എട്ട് മീറ്റര്‍ ദൂരം കണ്ടെത്തിയത്.എന്നാല്‍ ഇതേയിനത്തില്‍ പങ്കെടുത്ത മുഹമ്മദ് അനീസ് യഹിയയും ജെസ്വിന് ആള്ഡ്രിന് ജോണ്‍സണും ഫൈനല്‍ കാണാതെ പുറത്തായി. ജെസ്വിന് 7.79 മീറ്ററും യഹിയ 7.73 മീറ്ററുമാണ് കണ്ടെത്തിയത്.
ഉദ്ഘാടന മത്സരങ്ങളിലൊന്നായ വനിതകളുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ പെറുവിന്റെ കിംബെര്‍ലി ഗാര്‍ഷ്യ ലിയോണ്‍ സ്വര്‍ണം കരസ്ഥമാക്കി.
20 കിലോമീറ്റര്‍ ഒരു മണിക്കൂറും 26 മിനിറ്റും 58 സെക്കന്റുമെടുത്താണ് താരം 20 കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയത്.
പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ അവിനാശ് മുകുന്ദ് സാബ്ലെ ഫൈനലിലെത്തി. ഹീറ്റ്സില്‍ മൂന്നാമനായാണ് താരം ഫൈനലിലെത്തിയത്. ഹീറ്റ്സ് മൂന്നിലാണ് താരം പങ്കെടുത്തത്.
പോളണ്ടിന്റെ കാറ്റര്സൈന സെഡ്സിയോബ്ലോ വെള്ളിയും ചൈനയുടെ ഷിജിയെ ക്യുയാങ് വെങ്കലവും നേടി. ഈ ഇനത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച പ്രിയങ്ക ഗോസ്വാമി നിരാശപ്പെടുത്തി. 34-ാം സ്ഥാനത്താണ് പ്രിയങ്ക മത്സരം പൂര്‍ത്തീകരിച്ചത്.
https://www.facebook.com/Malayalivartha