ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ മാരത്തണില്‍ 17 വര്‍ഷം പഴക്കമുള്ള റെക്കോഡ് തകര്‍ത്ത് എത്യോപ്യയുടെ ഗോട്ടിടോം ഗെബ്രെസ്ലാസെ
ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ മാരത്തണില്‍ 17 വര്‍ഷം പഴക്കമുള്ള റെക്കോഡ് തകര്‍ത്ത് എത്യോപ്യയുടെ ഗോട്ടിടോം ഗെബ്രെസ്ലാസെ.
ചൊവ്വാഴ്ച നടന്ന ഫൈനലില്‍ രണ്ട് മണിക്കൂര്‍ 18 മിനിറ്റ് 11 സെക്കന്‍ഡില്‍ ഫിനിഷിങ് ലൈന്‍ തൊട്ട ഗെബ്രെസ്ലാസെ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി.
2005-ല്‍ ബ്രിട്ടന്റെ പൗല റാഡ്ക്ലിഫ് സ്ഥാപിച്ച രണ്ട് മണിക്കൂര്‍ 20 മിനിറ്റ് 57 സെക്കന്‍ഡിന്റെ റെക്കോഡാണ് ഗെബ്രെസ്ലാസെ മറികടന്നത്.
ഗെബ്രെസ്ലാസെയുമായി സെക്കന്‍ഡുകളുടെ മാത്രം വ്യത്യാസത്തിലാണ് കെനിയയുടെ ജുഡിത് ജെപ്റ്റം കോറിര്‍ രണ്ടാമതായിപ്പോയത്.
രണ്ട് മണിക്കൂര്‍ 18 മിനിറ്റ് 20 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത കോറിര്‍ വെള്ളി മെഡല്‍ സ്വന്തമാക്കി. രണ്ട് മണിക്കൂര്‍ 20 മിനിറ്റ് 18 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഇസ്രായേലിന്റെ ലോന ചെംതായ് സാല്പീറ്ററാണ് വെങ്കലം കരസ്ഥമാക്കിയത്.
"
https://www.facebook.com/Malayalivartha