ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 200 മീറ്ററില്‍ ജര്‍മനിയുടെ ഷെരിക്ക ജാക്സണ് സ്വര്‍ണം...
ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 200 മീറ്ററില്‍ ജര്‍മനിയുടെ ഷെരിക്ക ജാക്സണ് സ്വര്‍ണം. 21.45 സെക്കന്‍ഡില്‍ ഫിനിഷിങ് ലൈന്‍ തൊട്ട ഷെരിക്ക ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സമയം കുറിച്ച് ചാമ്പ്യന്‍ഷിപ്പ് റെക്കോഡോടു കൂടിയാണ് സ്വര്‍ണനേട്ടം കൈവരിച്ചത്.
21.81 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ജമൈക്കയുടെ തന്നെ ഷെല്ലി ആന്‍ ഫ്രേസര്‍ പ്രൈസിനാണ് വെള്ളി. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന 100 മീറ്റര്‍ ഫൈനലില്‍ സ്വര്‍ണം നേടിയ ഷെല്ലി ആന്‍ ഫ്രേസര്‍ പ്രൈസിനെ അന്ന് വെള്ളിയെലൊതുങ്ങിയ ഷെരിക്ക വെള്ളിയാഴ്ച മറികടക്കുകയായിരുന്നു.
22.02 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ബ്രിട്ടന്റെ ഡിന ആഷര്‍ സ്മിത്തിനാണ് വെങ്കലം. ഇതോടെ വനിതകളുടെ സ്പ്രിന്റ് ഇനത്തിലെ ആകെയുള്ള ആറ് മെഡലുകളില്‍ അഞ്ചും ജമൈക്ക സ്വന്തമാക്കി.
100 മീറ്റര്‍ ഫൈനലില്‍ ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍ പ്രൈസ്, ഷെരിക്ക ജാക്സണ്, എലൈന്‍ തോംസണ്‍ എന്നവര്‍ യഥാക്രമം സ്വര്‍ണം, വെള്ളി, വെങ്കലം നേടിയപ്പോള്‍ വെള്ളിയാഴ്ച നടന്ന 200 മീറ്റര്‍ ഫൈനലില്‍ ഷെരിക്കയും ഷെല്ലി ആന്‍ ഫ്രേസറും യഥാക്രമം സ്വര്‍ണവും വെള്ളിയും കരസ്ഥമാക്കി.
"
https://www.facebook.com/Malayalivartha