യുക്രൈയിന്റെ ഒലക്സാണ്ടര്‍ ഉസിക് ലോക ഹെവിവെയ്റ്റ് ബോക്സിങ് കിരീടം നിലനിര്‍ത്തി
യുക്രൈയിന്റെ ഒലക്സാണ്ടര്‍ ഉസിക് ലോക ഹെവിവെയ്റ്റ് ബോക്സിങ് കിരീടം നിലനിര്‍ത്തി. മുന്‍ ചാമ്പ്യന്‍ ബ്രിട്ടന്റെ ആന്റണി ജോഷ്വയെയാണ് ഒലക്സാണ്ടര്‍ ഇടിച്ചിട്ടത്. ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോര്‍ട്സ് സിറ്റി അരീനയില്‍ 12,000 പേരെ സാക്ഷിയാക്കിയാണ് ഒലക്സാണ്ടര്‍ ചാമ്പ്യനായത്.
കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ നടന്ന പോരാട്ടത്തില്‍ ആന്റണി ജോഷ്വയെ തോല്‍പ്പിച്ചാണ് ഒലക്സാണ്ടര്‍ ലോക ചാമ്പ്യനായത്. ജയം രാജ്യത്തിനായി സമര്‍പ്പിക്കുന്നതായി ഒലക്സാണ്ടര്‍ പറഞ്ഞു. രജ്യത്തിനു വേണ്ടി പൊരുതുന്ന സൈനികര്‍ക്കും തന്റെ ടീമിനും കുടുംബത്തിനും ജയം അവകാശപ്പെട്ടതാണെന്നും ഒലക്സാണ്ടര്‍ .
ആന്റണി ജോഷ്വയും ഒലക്സാണ്ടറും തമ്മിലുള്ള പോരാട്ടം യുെ്രെകനില്‍ എമ്പാടും സൗജന്യമായി സംപ്രേഷണം ചെയ്തു. ആന്റണി ജോഷ്വയ്ക്കെതിരേ വീണ്ടും മത്സരിക്കുമ്പോള്‍ തന്നെ ുമായുള്ള ഒലക്സാണ്ടര്‍ യുെ്രെകയിനിലേക്കുള്ള സംപ്രേഷണം ഉറപ്പു വരുത്തിയിരുന്നു. ഭാരക്കൂടുതലുള്ള ആന്റണി ജോഷ്വയ്ക്ക് മുന്‍തൂക്കം പ്രവചിച്ചിരുന്നു.
110.9 കിലോയാണു ജോഷ്വയുടെ ശരീര ഭാരം. ഒലക്സാണ്ടര്‍ ഉസികിന് 100.5 കിലോയുമാണു ശരീര ഭാരം. ലണ്ടനില്‍ നടന്ന പോരാട്ടത്തിലും ഇതേ അനുപാതമുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha