ഡയമണ്ട്ലീഗ് ഫൈനലില്‍ കിരീടം നേടി ചരിത്രം കുറിച്ച് ജാവലിന്‍ ത്രോയിലെ ഇന്ത്യന്‍ ഇതിഹാസം നീരജ് ചോപ്ര.
ഡയമണ്ട്ലീഗ് ഫൈനലില്‍ കിരീടം നേടി ചരിത്രം കുറിച്ച് ജാവലിന്‍ ത്രോയിലെ ഇന്ത്യന്‍ ഇതിഹാസം നീരജ് ചോപ്ര. 88.44 മീറ്റര്‍ ദൂരത്തേയ്ക്ക് ജാവലിന്‍ പായിച്ചാണ് ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവും ലോക ചാമ്പ്യന്‍ഷിപ്പിലെ വെള്ളി നേട്ടക്കാരനുമായ നീരജ് ഡയമണ്ട് ലീഗ് ഫൈനല്‍സ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായത്.
ആദ്യ ശ്രമം ഫൗളാക്കിയ നീരജ് രണ്ടാം ശ്രമത്തിലാണ് കീരിടമുറപ്പിച്ച 88.44 മീറ്റര്‍ കണ്ടെത്തിയത്. കരിയറിലെ ഏറ്റവും മികച്ച നാലാമത്തെ ദൂരമാണിത്. അടുത്ത ശ്രമങ്ങളില്‍ 88.00, 86.11,87.00, 83.60 എന്നിങ്ങനെയായിരുന്നു പ്രകടനം.
ടോക്യോ ഒളിമ്പിക്സില്‍ നീരജിന് പിന്നില്‍ വെള്ളിയിലൊതുങ്ങിയ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാന്ഡെജിനാണ് ഇവിടെയും രണ്ടാം സ്ഥാനം (86.94 മീറ്റര്‍). 83.73 മീറ്റര്‍ ദൂരമെറിഞ്ഞ ജര്‍മനിയുടെ ജൂലിയന്‍ വെബര്ക്കാണ് വെങ്കലം.
വിവിധ ഡയമണ്ട് ലീഗുകളില്‍ മികച്ച പ്രകടനം പുറത്തെടുത്ത ആറ് താരങ്ങളാണ് ഫൈനല്‍സില്‍ മത്സരിച്ചത്. ലൗസേന്‍ ഡയമണ്ട് ലീഗില്‍ ഒന്നാമതെത്തിയാണ് ഫൈനല്‍സിന് നീരജ് യോഗ്യത നേടിയെടുത്തത്.
"
https://www.facebook.com/Malayalivartha