ഐസിസി അമ്പയര്‍മാരുടെ എലൈറ്റ് പാനല്‍ അംഗവും മുന്‍ പാകിസ്താന് അമ്പയറുമായ ആസാദ് റൗഫ് അന്തരിച്ചു.... ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം
ഐസിസി അമ്പയര്‍മാരുടെ എലൈറ്റ് പാനല്‍ അംഗവും മുന്‍ പാകിസ്താന് അമ്പയറുമായ ആസാദ് റൗഫ് (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
റൗഫിന്റെ സഹോദരന് താഹിറാണ് മരണ വിവരം അറിയിച്ചത്. ലാഹോറിലെ ലാന്‍ഡ ബസാറിലുള്ള തന്റെ വസ്ത്രവ്യാപാര സ്ഥാപനം അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് റൗഫിന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അലീം ദാറിനൊപ്പം പാകിസ്താനില്‍ നിന്നുള്ള പ്രധാന അമ്പയറായിരുന്നു റൗഫ്. 2006-ല്‍ ഐസിസിയുടെ എലൈറ്റ് പാനലില്‍ ഉള്‍പ്പെട്ട അദ്ദേഹം 47 ടെസ്റ്റുകളും 98 ഏകദിനങ്ങളും 23 ട്വന്റി 20-കളും നിയന്ത്രിച്ചിട്ടുണ്ട്.
ഏഴു വര്‍ഷത്തോളം എലൈറ്റ് പാനലിലുണ്ടായിരുന്ന അദ്ദേഹം 2013-ലാണ് പുറത്താക്കപ്പെടുന്നത്. 1998ല്‍ അമ്പയറിങ് കരിയര്‍ ആരംഭിച്ച അദ്ദേഹം 2000-ലാണ് ആദ്യ അന്താരാഷ്ട്ര മത്സരം നിയന്ത്രിക്കുന്നത്.
പാകിസ്താനും ശ്രീലങ്കയും തമ്മില്‍ നടന്ന ഏകദിന മത്സരത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. നാല് വര്‍ഷത്തിന് ശേഷം 2004-ല്‍ റൗഫ് ആദ്യമായി അന്താരാഷ്ട്ര അമ്പയര്‍മാരുടെ പാനലില്‍ ഇടംനേടി. ഇതിനിടെ 2013-ലെ ഐപിഎല്‍ വാതുവെയ്പ്പുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പേര് ഉയര്‍ന്ന് കേട്ടതോടെ റൗഫിന്റെ കരിയര്‍ പ്രതിസന്ധിയിലായി.പ്രശസ്തനായ അമ്പയര്‍ എന്നതിലുപരി പാകിസ്താനിലെ അറിയപ്പെടുന്ന ഫസ്റ്റ് ക്ലാസ് കളിക്കാരന് കൂടിയായിരുന്നു റൗഫ്.
"
https://www.facebook.com/Malayalivartha