Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളം കാത്തിരുന്ന ട്വന്റി20 മത്സരത്തിലേക്ക് പ്രിയതാരങ്ങളെ ആവേശത്തോടെ സ്വീകരിച്ച് മലയാളി ആരാധകര്‍...

27 SEPTEMBER 2022 09:38 AM IST
മലയാളി വാര്‍ത്ത

കേരളം കാത്തിരുന്ന ട്വന്റി20 മത്സരത്തിലേക്ക് പ്രിയതാരങ്ങളെ ആവേശത്തോടെ സ്വീകരിച്ച് മലയാളി ആരാധകര്‍... ട്വന്റി20 ലോകകപ്പിനു മുന്നോടിയായുള്ള അവസാന സന്നാഹ പരമ്പരയ്ക്കു തുടക്കം കുറിക്കാനായി ഇന്നലെ വൈകിട്ട് 4.30ന് ആണ് ഇന്ത്യന്‍ ടീം തിരുവനന്തപുരത്ത് എത്തിയത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര വിജയത്തിന്റെ തിളക്കവുമായി ഹൈദരാബാദില്‍നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തിയ ടീമിനെ നൂറു കണക്കിന് ആരാധകര്‍ ആര്‍പ്പു വിളിച്ചാണ് വരവേറ്റത്. നാളെ വൈകിട്ടാണ് കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ ട്വന്റി20 മത്സരം നടക്കുക.

 


ടീം വിമാനം എത്തുന്നതിനും ഏറെ മുന്‍പേ ആരാധകര്‍ ആഭ്യന്തര ടെര്‍മിനലിനു പുറത്ത് തടിച്ചുകൂടിയിരുന്നു. പൊലീസ് ബാരിക്കേഡ് നിരത്തിയാണ് ടെര്‍മിനലില്‍നിന്നു ടീം ബസിലേക്കു കളിക്കാര്‍ക്കു വഴിയൊരുക്കിയത്.

ആദ്യം ദീപക് ചാഹര്‍ ആണ് പുറത്തേക്കു വന്നത്. പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റിലെ പുതുതരംഗമായ സൂര്യകുമാര്‍ യാദവ്. അതിനു പിന്നാലെയാണ് കോലിയുടെ വരവ്. വട്ടക്കണ്ണട ധരിച്ചെത്തിയ കോലി മാസ്‌ക് ധരിച്ചിരുന്നതിനാല്‍ പലര്‍ക്കും മനസ്സിലായില്ല. ഏറ്റവും ഒടുവിലായാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഋഷഭ് പന്തുമെത്തിയത്.

 



കെസിഎ ഭാരവാഹികളും വിമാനത്താവള അധികൃതരും ചേര്‍ന്നു ടീമിനെ സ്വീകരിച്ചു. രോഹിതും ജസ്പ്രീത് ബുമ്രയും യുസ്വേന്ദ്ര ചെഹലും സൂര്യകുമാര്‍ യാദവുമെല്ലാം ആരാധകരെ കൈവീശി അഭിവാദ്യം ചെയ്തു. ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍ കളിക്കാരെ ടെര്‍മിനലിനുള്ളില്‍ കണ്ടതോടെ തന്നെ ആരാധകര്‍ ഇളകിമറിഞ്ഞു.

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (2 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (3 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (3 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (4 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (5 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (5 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (5 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (5 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (6 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (7 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (7 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (7 hours ago)

CPIM തെരുവ് യുദ്ധത്തിന് പിന്നാലെ പോലീസിനും താക്കീത്  (8 hours ago)

വീണ വിജയന്റെ അറസ്റ്റ് ഉടൻ? നിർണായക നീക്കവുമായി ഇഡി; ചോദ്യം ചെയ്യൽ ബാംഗ്ലൂരിൽ വച്ചെന്ന് സൂചന...  (8 hours ago)

ഐ.പി ബിനു അടക്കമുള്ള പ്രതികൾ റിമാൻഡിൽ; കോടതിക്ക് പുറത്ത് തടിച്ചുകൂടി സി.പി.എം പ്രവർത്തകർ...  (8 hours ago)

Malayali Vartha Recommends