ട്വന്റി-20 ലോകകപ്പ് പ്രാഥമിക റൗണ്ടില്‍ വെസ്റ്റ് ഇന്‍ഡീസ് പുറത്തായതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് പരിശീലകന് ഫില്‍ സിമണ്‍സ് സ്ഥാനം ഒഴിഞ്ഞു
ട്വന്റി-20 ലോകകപ്പ് പ്രാഥമിക റൗണ്ടില്‍ വെസ്റ്റ് ഇന്‍ഡീസ് പുറത്തായതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് പരിശീലകന് ഫില്‍ സിമണ്‍സ് സ്ഥാനം ഒഴിഞ്ഞു.
രണ്ട് തവണ ലോക ചാന്പ്യന്മാരായ വിന്‍ഡീസ് ഗ്രൂപ്പ് ബി മത്സരങ്ങളില്‍ സ്കോട്ട്ലന്‍ഡ്, അയര്‍ലന്‍ഡ് എന്നീ ടീമുകളോട് പരാജയം ഏറ്റുവാങ്ങി പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. ടീമിന്റെ ഈ പ്രകടനം ഹൃദയഭേദകമാണെന്നും തങ്ങള്‍ പ്രതിനിധീകരിക്കുന്ന രാജ്യങ്ങളെ ഇത് അഗാധമായി വേദനിപ്പിച്ചെന്നും രാജി പ്രഖ്യാപിക്കവേ സിമണ്‍സ് പറഞ്ഞു.
പ്രകടനം മോശമായതില്‍ ആരാധകരോട് ക്ഷമ ചോദിക്കുന്നതായും സിമണ്‍സ് അറിയിച്ചു. നവംബറില്‍ ഓസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന രണ്ട് മത്സര ടെസ്റ്റ് പരന്പരയ്ക്ക് ശേഷമാകും സ്ഥാനം ഒഴിയുകയെന്ന് സിമണ്‍സ് വ്യക്തമാക്കി.
2016ലെ ചുരുങ്ങിയ കാലയളവിന് ശേഷം 2019 ഒക്ടോബറില്‍ രണ്ടാം തവണ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത് സിമണ്‍സിന് കീഴില്‍ അണിനിരന്ന രണ്ട് ട്വന്റി-20 ലോകകപ്പിലും വിന്‍ഡീസ് പുറത്തെടുത്തത് മോശം പ്രകടനമാണ്.
https://www.facebook.com/Malayalivartha