ഐപിഎല്‍ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്

ഐപിഎല്‍ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. 3.3 ഓവറില്‍ വെറും അഞ്ച് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആകാശ് മധ്വാളിന്റെ മികവില്‍ 81 റണ്‍സിനാണ് മുംബൈ, ലഖ്നൗവിനെ തകര്‍ത്തുവിട്ടത്.
മുംബൈ ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗ 16.3 ഓവറില്‍ 101 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ മുംബൈ, ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.
ചെന്നൈ ചെപ്പോക്കിലെ വേഗം കുറഞ്ഞ പിച്ചില്‍ മാര്‍ക്കസ് സ്റ്റോയ്നിസ് ഒഴികെയുള്ള ലഖ്നൗ ബാറ്റര്‍മാര്‍ക്ക് ആര്‍ക്കും തന്നെ ഭേദപ്പെട്ട പ്രകടനം നടത്താനായില്ല.
പിന്നാലെ ലഖ്നൗവിന്റെ അവസാന പ്രതീക്ഷയായിരുന്ന സ്റ്റോയ്നിസ്, ദീപക് ഹൂഡയുമായി കൂട്ടിയിടിച്ച് റണ്ണൗട്ടായതോടെ മുംബൈ രണ്ടാം ക്വാളിഫയര്‍ ഉറപ്പിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha