തോല്‍വിയറിയാതെ... വനിതാ ചലഞ്ചര്‍ കപ്പ് വോളിബോളില്‍ ഇന്ത്യക്ക് കിരീടം....

സെന്‍ട്രല്‍ ഏഷ്യന്‍ വോളിബോള്‍ അസോസിയേഷന്‍ (സിഎവിഎ) വനിതാ ചലഞ്ചര്‍ കപ്പ് വോളിബോളില്‍ ഇന്ത്യക്ക് കിരീടം. ഫൈനലില്‍ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് കസാക്കിസ്ഥാനെയാണ് പരാജയപ്പെടുത്തിയത് (25-15, 2522, 25-18).
തോല്‍വിയറിയാതെയാണ് ടീം കപ്പ് സ്വന്തമാക്കിയത്. നാല് ഇന്ത്യക്കാര്‍ക്ക് മികച്ച താരങ്ങള്‍ക്കുള്ള പുരസ്‌കാരവും ലഭിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ നിര്‍മല്‍ തന്‍വാറാണ് മികച്ച കളിക്കാരി. മലയാളിതാരങ്ങളായ കെ എസ് ജിനിയെ മികച്ച സെറ്ററായും കെ പി അനുശ്രീയെ മികച്ച അറ്റാക്കറായും എസ് സൂര്യയെ മികച്ച ബ്ലോക്കറായും തെരഞ്ഞെടുത്തു. പ്രീതംസിങ് ചൗഹാന്‍ മുഖ്യപരിശീലകനും വൈശാലി ഫഡ്താരെ സഹപരിശീലകയുമാണ്.
14 അംഗ ടീമിലെ ഒമ്പത് താരങ്ങളും മലയാളികളായിരുന്നു. കെ എസ് ജിനി, കെ പി അനുശ്രീ, എസ് സൂര്യ, അശ്വതി രവീന്ദ്രന്‍, മായ തോമസ് (കെഎസ്ഇബി), അശ്വനി കണ്ടോത്ത്, ജിന്‍സി ജോണ്‍സണ്‍, എയ്ഞ്ചല്‍ ജോസഫ് (ഇന്ത്യന്‍ റെയില്‍വേസ്), എസ് ആര്‍ ശില്‍പ്പ (സായി, തിരുവനന്തപുരം) എന്നിവര്‍ക്കുപുറമെ നിര്‍മല്‍ തന്‍വാര്‍ (ക്യാപ്റ്റന്‍), എസ് ശാലിനി, ഹേമലത, പ്രെരോണ പാല്‍, അനന്യ ദാസ് എന്നിവരാണ് മറ്റ് താരങ്ങള്‍.
" f
https://www.facebook.com/Malayalivartha