യൂറോപ്പ ലീഗിലെ രാജാക്കന്മാരായി സെവിയ്യ... സ്പാനിഷ് ക്ലബിന് ഏഴാം യൂറോപ്പ ലീഗ് കിരീടം

യൂറോപ്പ ലീഗിലെ രാജാക്കന്മാരായി സെവിയ്യ. ഫൈനലില്‍ ഇറ്റാലിയന്‍ ക്ലബ് എ.എസ് റോമയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (41) വീഴ്ത്തി സ്പാനിഷ് ക്ലബിന് ഏഴാം യൂറോപ്പ ലീഗ് കിരീടം.
നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോളുകളുമായി സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. അര്‍ജന്റൈന്‍ താരം പൗലോ ഡിബാലയിലൂടെ മത്സരത്തിന്റെ 34ാം മിനിറ്റില്‍ റോമയാണ് ആദ്യം ലീഡെടുത്തത്.
55ാം മിനിറ്റില്‍ റോമന്‍ താരം ജിയാന്‍ലൂക്ക മാന്‍സിനിയുടെ ഓണ്‍ഗോളിലൂടെ സെവിയ്യ ഒപ്പമെത്തി. പിന്നീട് ഇരുടീമുകളും വിജയ ഗോളിനായി കിണഞ്ഞുശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അധിക സമയത്തും ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha