ഏഷ്യന്‍ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ വനിതാ ടീമായി.... 12 അംഗ ടീമില്‍ ഏഴ് മലയാളി താരങ്ങള്‍

ഏഷ്യന്‍ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ വനിതാ ടീമായി.... 12 അംഗ ടീമില്‍ ഏഴ് മലയാളി താരങ്ങള്‍.കെ എസ് ജിനി, എസ് സൂര്യ, അനഘ രാധാകൃഷ്ണന്‍ (കെഎസ്ഇബി), എന്‍ എസ് ശരണ്യ (കേരള പൊലീസ്), മിനിമോള്‍ അബ്രാഹം, മരിയ സെബാസ്റ്റിയന്‍ (ഇന്ത്യന്‍ റെയില്‍വേസ്), ശില്‍പ്പ (തിരുവനന്തപുരം സായി) എന്നിവരാണ് മലയാളി സാന്നിധ്യം.
ചിറയിന്‍കീഴ് സ്വദേശി എസ് ടി ഹരിലാല്‍ ടീമിന്റെ സഹപരിശീലകനാണ്.നിര്‍മല്‍ തന്‍വാര്‍, ശാലിനി, ഇഴില്‍മതി, അനുശ്രീഘോഷ്, അനന്യദാസ് എന്നിവരാണ് ടീമിലെ മറ്റു താരങ്ങള്‍. 30 മുതല്‍ സെപ്തംബര്‍ ആറുവരെ തായ്ലന്‍ഡിലാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്.
അതേസമയം ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍ എട്ട് മലയാളികളുണ്ട്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ രണ്ടുപേര്‍ ടീമില്‍നിന്ന് ഒഴിവാകുമ്പോള്‍ ജിന്‍സി ജോണ്‍സണ്‍, അശ്വനി കണ്ടോത്ത് (റെയില്‍വേസ്), അശ്വതി രവീന്ദ്രന്‍ (കെഎസ്ഇബി) എന്നിവര്‍ പുതുതായി ടീമിലെത്തും. സെപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ടുവരെ ചൈനയിലെ ഹാങ്ചൗവിലാണ് ഏഷ്യന്‍ ഗെയിംസ് നടക്കുക.
"
https://www.facebook.com/Malayalivartha