നാലാം സ്വര്‍ണം ലക്ഷ്യമിട്ട് ജാവലിന്‍ ത്രോയിലെ സുവര്‍ണക്കുതിപ്പ് തുടരാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം നീരജ് ചോപ്ര ഇന്നിങ്ങുന്നു....

ജാവലിന്‍ ത്രോയിലെ സുവര്‍ണക്കുതിപ്പ് തുടരാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം നീരജ് ചോപ്ര ഇന്നിങ്ങുന്നു. സൂറിച്ച് ഡയമണ്ട് ലീഗിലാണ് നീരജ് മത്സരിക്കുന്നത്. മലയാളി ലോംഗ്ജംപര്‍ എം ശ്രീശങ്കറിനും മത്സരമുണ്ട്.ലോക ചാമ്പ്യന്റെ തലപ്പൊക്കവുമായി സീസണിലെ നാലാം സ്വര്‍ണം ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ അഭിമാന താരം നീരജ് ചോപ്ര ഇന്നിറങ്ങുന്നത്.
ഇന്ത്യന്‍ സമയം രാത്രി 12.10നാണ് സൂറിച്ച് ഡയമണ്ട് ലീഗിലെ ജാവലിന്‍ ത്രോ മത്സരം തുടങ്ങുക. ഞായറാഴ്ച 88.17 മീറ്റര്‍ ദൂരത്തോടെ നീരജ് ലോക ചാമ്പ്യനാവുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റായിരുന്നു. ഇതോടെ ഒളിംപിക്സിലും ലോക ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും നീരജിന് സ്വന്തമായി.
ലോക ചാമ്പ്യന്‍ഷിപ്പിന് പുറമെ ഈ സീസണില്‍ മത്സരിച്ച ദോഹ, ലൊസെയ്ന്‍ ഡയമണ്ട് ലീഗുകളിലും നീരജ് സ്വര്‍ണം നേടിയിരുന്നു. സൂറിച്ചില്‍ നിലവിലെ ചാമ്പ്യനായ നീരജ് സ്വര്‍ണം നിലനിര്‍ത്തുന്നതിനൊപ്പം 90 മീറ്റര്‍ കടമ്പ മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുക. 89.94 മീറ്ററാണ് നീരജിന്റെ മികച്ച പ്രകടനമുള്ളത്.
https://www.facebook.com/Malayalivartha