ലോക ചാംപ്യന്‍ഷിപ്പിലെ സ്വര്‍ണനേട്ടത്തിനുശേഷമുള്ള ആദ്യ മത്സരത്തില്‍ നീരജ് ചോപ്രയ്ക്ക് രണ്ടാംസ്ഥാനം....

ലോക ചാംപ്യന്‍ഷിപ്പിലെ സ്വര്‍ണനേട്ടത്തിനുശേഷമുള്ള ആദ്യ മത്സരത്തില്‍ നീരജ് ചോപ്രയ്ക്ക് രണ്ടാംസ്ഥാനം. സൂറിക് ഡയമണ്ട് ലീഗ് പുരുഷ ജാവലിന്‍ത്രോയില്‍ നീരജ് 85.71 മീറ്റര്‍ പിന്നിട്ടപ്പോള്‍ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാല്‍ഡെജ് (85.86 മീറ്റര്‍) ജേതാവായി.
15 സെന്റിമീറ്ററിന്റെ വ്യത്യാസത്തിലാണ് നീരജിന് ഒന്നാംസ്ഥാനം നഷ്ടമായി പോയത്. ജര്‍മനിയുടെ ജൂലിയന്‍ വെബറാണ് മൂന്നാമത് (85.04 മീറ്റര്‍).ലോക ചാംപ്യന്‍ഷിപ്പിലെ കടുത്ത പോരാട്ടത്തിനുശേഷമെത്തിയ നീരജിന് സൂറിക്കില്‍ മികവിലേക്കുയരാനായില്ല.
മത്സരത്തില്‍ നീരജിന് 3 അവസരങ്ങള്‍ ഫൗളായപ്പോള്‍ 85 മീറ്റര്‍ കടന്നത് 2 ത്രോകള്‍ മാത്രമാണ്. ആദ്യ 3 റൗണ്ടുകള്‍ അവസാനിക്കുമ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്ന നീരജ് തുടര്‍ന്നുള്ള ത്രോകളിലാണ് മുന്നിലേക്കെത്തിയത്. സെപ്റ്റംബര്‍ 13ന് നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനല്‍സിന് ഇതോടെ നീരജ് യോഗ്യത നേടി.
അതേസമയം ലോക ചാംപ്യന്‍ഷിപ്പിലെ മോശം പ്രകടനത്തിന്റെ നിരാശ തീര്‍ക്കാനിറങ്ങിയ മലയാളി താരം എം.ശ്രീശങ്കറിന് പുരുഷ ലോങ്ജംപില്‍ അഞ്ചാംസ്ഥാനം. ആകെ 10 പേരാണ് മത്സരിച്ചത്.
https://www.facebook.com/Malayalivartha