യുഎസ് ഓപ്പണ്‍ പ്രീക്വാര്‍ട്ടറില്‍ കടന്ന് വോസ്‌നിയാക്കി

കരോളിന വോസ്‌നിയാക്കി യുഎസ് ഓപ്പണ്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. ജെന്നിഫര്‍ ബ്രാഡിയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഡാനിഷ് താരം മുന്നേറിയത്.
ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം ശക്തമായി തിരിച്ചെത്തിയാണ് വോസ്‌നിയാക്കി യുഎസ് ഓപ്പണ്‍ കിരീടമോഹത്തിന് ചിറക് നല്‍കിയത്. സ്‌കോര്‍: 4-6, 6-3, 6-1.
രണ്ട് കുട്ടികളുടെ അമ്മയായ വെറ്ററന്‍ താരം വിമരിക്കല്‍ പിന്‍വലിച്ച് കോര്‍ട്ടിലേക്ക് എത്തിയ ശേഷം ആദ്യമായാണ് യുഎസ് ഓപ്പണില്‍ മത്സരിക്കുന്നത്.
https://www.facebook.com/Malayalivartha