ആദ്യ രണ്ടു സെറ്റുകളും നഷ്ടപ്പെട്ട ശേഷം നൊവാക് ദ്യോകോവിച്ചിന്റെ ഗംഭീര തിരിച്ചുവരവ്...

ആദ്യ രണ്ടു സെറ്റുകളും നഷ്ടപ്പെട്ട ശേഷം നൊവാക് ദ്യോകോവിച്ചിന്റെ ഗംഭീര തിരിച്ചുവരവ്. യു.എസ് ഓപണ്‍ ടെന്നിസ് പുരുഷ സിംഗ്ള്‍സ് മൂന്നാം റൗണ്ടില്‍ സ്വന്തം നാട്ടുകാരനായ ലാസ്ലോ ഡിജെരെയെ തോല്‍പിച്ച് സെര്‍ബിയന്‍ ഇതിഹാസം പ്രീ ക്വാര്‍ട്ടറില്‍ കടന്നു
. സ്‌കോര്‍: 4-6, 4-6, 6-1, 6-1, 6-3. 17 വര്‍ഷത്തിനുശേഷം ഇതാദ്യമായി ദ്യോകോവിച് നേരത്തേ മടങ്ങുമെന്നു തോന്നിച്ച ഘട്ടത്തിലാണ് അടുത്ത മൂന്നു സെറ്റുകളും നേടി 36കാരന്‍ കളിപിടിച്ചത്.
അതേസമയം, നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ പോളണ്ടുകാരി ഇഗ സൈ്വറ്റക് വനിത സിംഗ്ള്‍സ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.സ്ലൊവീനിയയുടെ കാജ ജുവാനെ 6-0, 6-1നാണ് തകര്‍ത്തത്.
"
https://www.facebook.com/Malayalivartha