അരിന സബലേങ്കയും ജെസിക്ക പെഗുലയും യുഎസ് ഓപ്പണ്‍ പ്രീ ക്വാര്‍ട്ടറില്‍....

അരിന സബലേങ്കയും ജെസിക്ക പെഗുലയും യുഎസ് ഓപ്പണ്‍ പ്രീ ക്വാര്‍ട്ടറില്‍. ലോക രണ്ടാം റാങ്ക് താരം സബലേങ്ക ഫ്രാന്‍സിന്റെ ക്ലാര ബുറേലിനെ പരാജയപ്പെടുത്തിയാണ് നാലാം റൗണ്ടില്‍ കടന്നത്.
നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസമായിരുന്നു ജയം. രണ്ട് സെറ്റിലും ഓരോ ഗെയിം മാത്രമാണ് രണ്ടാം സീഡ് സെബലേങ്ക വഴങ്ങിയത്. ബെലാറൂസ് താരം ഒറ്റ മണിക്കൂറില്‍ കളി തീര്‍ക്കുകയും ചെയ്തു. സ്‌കോര്‍: 6-1, 6-1.
ആര്‍ഥര്‍ ആഷ് സ്റ്റേഡിയത്തില്‍ അമേരിക്കന്‍ താരം പെഗുല ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് വിജയം കൈവരിച്ചത്. യുക്രെയ്ന്‍ താരം എലിന സ്വിറ്റോളിനെയാണ് പെഗുല മറികടന്നത്. ആദ്യ സെറ്റ് നേടിയ മൂന്നാം സീഡ് പെഗുല രണ്ടാം സെറ്റില്‍ വീണു. ശക്തമായി തിരിച്ചടിച്ച സ്വിറ്റോളിന രണ്ടാം സെറ്റ് സ്വന്തമാക്കി.
എന്നാല്‍ നിര്‍ണായകമായ മൂന്നാം സെറ്റ് യുക്രെയ്ന്‍ താരത്തെ നിലംതൊടുവിക്കാതെ പെഗുല സ്വന്തമാക്കി.മാഡിസണ്‍ കീയാണ് പ്രീ ക്വാര്‍ട്ടറില്‍ പെഗുലയുടെ എതിരാളിയായുള്ളത്.
https://www.facebook.com/Malayalivartha