ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സൂപ്പര്‍ ഫോര്‍ ബെര്‍ത്ത് ഉറപ്പിക്കാനായി ഇന്ത്യ ഇന്ന് നേപ്പാളിനെതിരെ...

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സൂപ്പര്‍ ഫോര്‍ ബെര്‍ത്ത് ഉറപ്പിക്കാനായി ഇന്ത്യ ഇന്ന് നേപ്പാളിനെതിരെ . മഴ കളിമുടക്കിയ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനുമായി സമനിലയില്‍ പിരിഞ്ഞതോടെ ഗ്രൂപ്പ് എയില്‍ ഒരു പോയിന്റ് മാത്രമുള്ള ഇന്ത്യയ്ക്ക് സൂപ്പര്‍ ഫോറിലേക്ക് കടക്കാന്‍ ഇന്നത്തെ മത്സരം ജയിക്കേണ്ടതായുണ്ട്.
മത്സരം മഴ മൂലം ഉപേക്ഷിച്ചാലും ഇന്ത്യ അടുത്ത റൗണ്ടിലേക്കു കടക്കും. വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്കു മടങ്ങിയ പേസര്‍ ജസ്പ്രീത് ബുമ്ര ഇന്നത്തെ മത്സരത്തിന് ഉണ്ടാകില്ല.
മറുവശത്ത് ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനോട് 238 റണ്‍സ് തോല്‍വി വഴങ്ങിയ നേപ്പാളിന് ടൂര്‍ണമെന്റില്‍ നിലനില്‍ക്കണമെങ്കില്‍ ഇന്നത്തെ മത്സരത്തില്‍ ജയിച്ചേ മതിയാകൂ.
ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ പാക്ക് പേസര്‍മാര്‍ക്കു മുന്നില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ മുന്‍നിരയ്ക്ക് സൂപ്പര്‍ ഫോര്‍ റൗണ്ടിനു മുന്‍പ് ആത്മവിശ്വാസം തിരിച്ചുപിടിക്കാനുള്ള അവസരമാണ് ഇന്നത്തെ മത്സരം.
രോഹിത് ശര്‍മ (11), ശുഭ്മന്‍ ഗില്‍ (10), വിരാട് കോലി (4), ശ്രേയസ് അയ്യര്‍ (14) എന്നീ ടോപ് ഫോര്‍ ബാറ്റര്‍മാര്‍ പാക്കിസ്ഥാനെതിരെ നിരാശപ്പെടുത്തിയതോടെ ഇഷാന്‍ കിഷന്റെ (82) വീരോചിത ഇന്നിങ്‌സാണ് ഇന്ത്യയെ മത്സരത്തിലേക്കു തിരിച്ചു കൊണ്ടുവന്നത്. ഇഷാനൊപ്പം ഹാര്‍ദിക് പാണ്ഡ്യയും (87) തിളങ്ങിയതോടെ ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലെത്തി.
https://www.facebook.com/Malayalivartha