സൂപ്പര്‍ ഫോറില്‍ കടന്ന് ഇന്ത്യ.... ഏഷ്യാകപ്പ് ക്രിക്കറ്റില്‍ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം....

ഏഷ്യാകപ്പ് ക്രിക്കറ്റില്‍ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. വിജയത്തോടെ ഇന്ത്യ സൂപ്പര്‍ ഫോറില്‍ കടന്നു. മഴ കളിച്ച മത്സരത്തില്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയുടേയും ശുഭ്മാന്‍ ഗില്ലിന്റേയും അര്‍ധസെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് ആധികാരിക വിജയമൊരുക്കിയത്.
നായകന്‍ രോഹിത് ശര്‍മ്മ 74 റണ്‍സും ഗില്‍ 67 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. ആദ്യം ബാറ്റു ചെയ്ത നേപ്പാള്‍ 230 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു.
തുടര്‍ന്ന് 231 റണ്‍സ് വിജയലക്ഷ്യം തേടി ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ രസംകൊല്ലിയായി മഴ കളിമുടക്കി. ഇതേത്തുടര്‍ന്ന് ഇന്ത്യയുടെ വിജയലക്ഷ്യം 23 ഓവറില്‍ 145 റണ്‍സായി പുനര്‍ നിശ്ചയിച്ചു. രോഹിതിന്റെയും ഗില്ലിന്റെയും കരുത്തില്‍ ഇന്ത്യ 20.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ ലക്ഷ്യം കണ്ടു. രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദ മാച്ച്. ആദ്യം ബാറ്റു ചെയ്ത നേപ്പാള്‍ 48.2 ഓവറില്‍ 230 റണ്‍സിന് ഓള്‍ഔട്ടായി.
ആസിഫ് ഷെയ്ഖ് (58), സോംപാല്‍ കാമി (48), കുശാല്‍ ഭര്‍ട്ടല്‍ (25 പന്തില്‍ 38) എന്നിവരുടെ മികച്ച പ്രകടനമാണ് നേപ്പാളിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്.
"
https://www.facebook.com/Malayalivartha