യുഎസ് ഓപ്പണ്‍ ടെന്നീസില്‍ വനിതാ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യന്‍ ഇഗ ഷ്വാടെക് ക്വാര്‍ട്ടര്‍ കാണാതെ മടങ്ങി

യുഎസ് ഓപ്പണ്‍ ടെന്നീസില്‍ വനിതാ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യന്‍ ഇഗ ഷ്വാടെക് ക്വാര്‍ട്ടര്‍ കാണാതെ മടങ്ങി. ലാത്വിയയുടെ യെലേന ഒസ്റ്റപെങ്കോയാണ് ഒന്നാംറാങ്കുകാരിയെ വീഴ്ത്തിയത്.
കൊകൊ ഗഫ്, സൊറാന കിസ്റ്റിയ, കരോളിന മുച്ചോവ എന്നിവരും അവസാന എട്ടില്‍ ഇടംനേടി.പുരുഷന്മാരില്‍ രണ്ടാംസീഡ് നൊവാക് ജൊകോവിച്ചും ഫ്രാന്‍സിസ് തിയാഫോയും ടെയ്ലര്‍ ഫ്രിറ്റ്സും ക്വാര്‍ട്ടറിലെത്തി.
കിരീടം നിലനിര്‍ത്താനിറങ്ങിയ ഇഗയുടെ പതനം അപ്രതീക്ഷിതമായിരുന്നു. ആദ്യസെറ്റ് നേടിയശേഷമാണ് കളി കൈവിട്ടത് (6-3, 3-6, 1-6). ഇതോടെ ഒന്നരവര്‍ഷമായി കൈവശമുണ്ടായിരുന്ന ഒന്നാംറാങ്കും നഷ്ടമാകും. 2017ലെ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായ ഒസ്റ്റപെങ്കോ പോളണ്ടുകാരിക്ക് രണ്ടാംസെറ്റിലും മൂന്നാംസെറ്റിലും ഒരു പഴുതും നല്‍കിയില്ല. ക്വാര്‍ട്ടറില്‍ ഗഫാണ് ലാത്വിയക്കാരിയുടെ എതിരാളി.
"
https://www.facebook.com/Malayalivartha