യു.എസ് ഓപണില്‍ നാലാം കിരീടം ലക്ഷ്യമിടുന്ന സെര്‍ബിയന്‍ ഇതിഹാസം നൊവാക് ദ്യോകോവിച്ച് സെമിയിലേക്ക്... ഏറ്റവും കൂടുതല്‍ തവണ സെമിയില്‍ കടന്ന റെക്കോര്‍ഡും ദ്യോകോവിച്ചിന് സ്വന്തം

യു.എസ് ഓപണില്‍ നാലാം കിരീടം ലക്ഷ്യമിടുന്ന സെര്‍ബിയന്‍ ഇതിഹാസം നൊവാക് ദ്യോകോവിച്ച് സെമിയിലേക്ക്... അമേരിക്കയുടെ ടെയ്ലര്‍ ഫ്രിറ്റ്സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (61 64 64) തോല്‍പ്പിച്ചാണ് ദ്യോകോ സെമി ഫൈനലില്‍ എത്തിയത്.
ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റില്‍ പുരുഷ സിഗ്ള്‍സില്‍ ഏറ്റവും കൂടുതല്‍ തവണ സെമിയില്‍ കടന്ന റെക്കോര്‍ഡും ദ്യോകോവിച്ചിന് സ്വന്തമായി. 47ാം തവണയാണ് ദ്യോകോ സെമിയിലെത്തുന്നത്.
46 തവണ സെമി ഫൈനല്‍ കളിച്ച സ്വിസ് ഇതിഹാസം റോജര്‍ ഫെഡററാണ് രണ്ടാമത്. അതേ സമയം ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കിയതും (23) ഫൈനല്‍ കളിച്ച റെക്കോര്‍ഡും ദ്യോകോവിച്ചിന് തന്നെയാണ്.
https://www.facebook.com/Malayalivartha